രാവിലെ ഇനി എന്തെളുപ്പം!! റേഷൻ കിറ്റിലെ ഉണക്കലരി കൊണ്ട് നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ… | Unakkalari Palappam Recipe Malayalam

Unakkalari Palappam Recipe Malaalam: ഉണക്കലരി വെച്ച് ഉണ്ടാക്കിയ പാലപ്പം കഴിച്ചിട്ടുണ്ടോ.? ഇല്ലെങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ. നല്ല പൂ പോലത്തെ പാലപ്പം കിട്ടും. നല്ല തവിടു നിറത്തിലാണ് ഈ പാലപ്പം കിട്ടുക. ടേസ്റ്റിനേക്കാൾ കൂടുതൽ ഹെൽത്തി ആണ് എന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. അതിനായി ഒരു ഗ്ലാസ്‌ ഉണക്കലരി എടുക്കുക. ഇത് 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കാനായി മാറ്റി വെക്കുക.

ഇത് ഇനി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മിക്സിയിലേക്ക് ഇടുക. അതിനോട് ഒപ്പം തന്നെ മുക്കാൽ കപ്പ് തേങ്ങ, മുക്കാൽ കപ്പ് വെള്ളം അല്ലെങ്കിൽ തേങ്ങാ വെള്ളം എന്നിവ ചേർത്ത് അരച്ച് എടുക്കുക. ഇത് ഇനി ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം അര ടീസ്പൂൺ ഈസ്റ്റ്‌, ആവശ്യത്തിന് പഞ്ചസാര എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഈസ്റ്റ് ചേർക്കാൻ താല്പര്യം ഇല്ലാത്തവർ തേങ്ങാ വെള്ളം പുളിപ്പിച്ച് ചേർക്കുക.

ഇത് ഇനി പുളിക്കാനായി മാറ്റി വെക്കാം. തലേന്ന് രാത്രി മാവ് തയ്യാറാക്കി പുളിപ്പിക്കാൻ വെക്കുന്നതാണ് നല്ലത്. പിറ്റേന്ന് രാവിലെ പാലപ്പം തയ്യാറാക്കാം. ഇനി ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇനി അപ്പം ചുടാൻ തുടങ്ങാം. അതിനായി ഒരു അപ്പ ചട്ടി അടുപ്പത്ത് വെക്കുക. ചൂടായി വന്ന അപ്പ ചട്ടിയിലേക്ക് പാകത്തിന് മാവ് ഒഴിച്ച് കൊടുക്കുക.

ഇത് ഒന്ന് ചുറ്റിച്ച് എടുത്ത ശേഷം മൂടി വെച്ച് വേവിക്കാം. എല്ലാ അപ്പവും ഇത് പോലെ ചുട്ടെടുക്കാം. നല്ല സോഫ്റ്റും ടേസ്റ്റിയും ആയിട്ടുള്ള ഉണക്കലരി പാലപ്പം റെഡി. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ. ഇതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit : Devi Pavilion