ഉണക്ക നാരങ്ങയുടെ ഗുണങ്ങൾ അറിയാതെ പോവല്ലേ.!!!!

ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് ചെറു നാരങ്ങ. പല ഭക്ഷണങ്ങളിലും നാരങ്ങാനീര് ഉപയോഗിക്കാറുണ്ട്. പാനീയങ്ങളുണ്ടാക്കാനും അച്ചാർ ഇടാനുമെല്ലാം നാരങ്ങ ഉപയോഗിക്കുന്നു. അങ്ങനെ പല വിധത്തിൽ നാരങ്ങ നിത്യ ജീവിതത്തിൽ ഭക്ഷണത്തിന്റെ ഭാഗമാകാറുണ്ട്.

എന്നാൽ ഉണക്ക നാരങ്ങയുടെ ഗുണങ്ങളെ പറ്റി അധികമാരുടെയും ശ്രദ്ധിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടു സാധാരണയായി ഭക്ഷണങ്ങളിൽ ഉപയോഗിക്കാറുമില്ല. എന്നിരുന്നാലും ധാരാളമായി വിറ്റമിൻസ് അടങ്ങി യിട്ടുള്ള ഒരു ഡ്രൈ ഫ്രൂട്ട് ആണ് നാരങ്ങ. അറിവില്ലായ്മ കൊണ്ട് മിക്കവാറും അവഗണിക്കുകയാണ് പതിവ്.

ഉണക്ക നാരങ്ങാ എങ്ങനെ തയ്യാറാക്കം എന്നു നോക്കാം. കുറച്ചു ചെറുനാരങ്ങാ ചൂടുവെള്ളത്തിൽ ഇട്ടു പുഴുങ്ങി എടുത്തതിനു ശേഷം അപ്പോൾ തന്നെ നല്ല തണുത്ത വെള്ളത്തിലേക്ക് മാറ്റിയെടുക്കാം. വെള്ളം വാഴ്ത്തുകളഞ്ഞ് നേരെ വെയിലത്ത് വെച്ച് ഉണക്കി നന്നായി എടുക്കാം.

പ്രത്യേകമായി വയറ്റിൽ അടിഞ്ഞിരിക്കുന്ന ഫാറ്റിനെതിരെ നല്ലൊരു മരുന്നാണ് കട്ടൻ ചായയിൽ ഉണക്ക നാരങ്ങാ പൊടിച്ചിട്ടു കഴിക്കുന്ന പാനീയം. അതുവഴി കൊളെസ്ട്രോൾ നിയന്ത്രിക്കാനും അമിതവണ്ണം കുറക്കാനും സഹായിക്കുന്നു. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ആരോഗ്യത്തിനു ഗുണകരമായ ഒന്നാണ് ഉണക്ക നാരങ്ങ. credit : Dr Sajid Kadakkal