ദിലീപും മംമ്തയും മത്സരിച്ചഭിനയിച്ച കോമഡി ചിത്രം!! വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു; അറിയിപ്പുമായി സിനിമ സംവിധായകൻ… | Two Countries Mollywood Movie Second Part Announcement Malayalam

Two Countries Mollywood Movie Second Part Announcement Malayalam : സൂപ്പർ സ്റ്റാർ ദിലീപും മലയാളികളുടെ ഇഷ്ട അഭിനേത്രി മംമ്ത മോഹൻദാസും നായിക നായകന്മാരായി പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമായിരുന്നു ടൂ കൺട്രീസ്.തീയറ്ററിൽ വൻ വിജയം സ്വന്തമാക്കിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ടൂ കൺട്രീസ്. റാഫി എഴുതി സംവിധായകൻ ഷാഫി സംവിധാനം ചെയ്ത സിനിമ ഇന്നും മലയാള സിനിമ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ചിത്രങ്ങളിൽ ഒന്നാണ്.കോമഡി ചിത്രം ആയതിനാൽ തന്നെ സിനിമ മികച്ച സ്വീകാര്യത നേടിയിരുന്നു.

വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രങ്ങളിൽ ഒന്നാണ് ടൂ കൺട്രീസ്. പ്രമുഖ താരങ്ങളായ മുകേഷ്,സുരാജ് വെഞ്ഞാറമ്മൂട്, അജു വർഗീസ്, ജഗദീഷ് കൂടാതെ റാഫി, അശോകൻ, വിനയ പ്രസാദ്, ശ്രിന്ദ, ലെന എന്നിങ്ങനെ വമ്പൻ താരനിര അണിനിരന്ന ചിത്രം ബോക്‌സ് ഓഫീസിൽ ഗംഭീര വിജയം ആണ് സ്വന്തമാക്കിയത്.ഇപ്പോൾ ടൂ കൺട്രീസ് എന്ന ചിത്രത്തിന് തുടർച്ച ഉണ്ടാവും എന്നാണ് ചിത്രത്തിന്റെ സംവിധായകൻ ഷാഫി വ്യക്തമാക്കുന്നത്.

വരാനിരിക്കുന്ന ചിത്രത്തിന്റെ പേര് ത്രീ കൺട്രീസ് എന്നായിരിക്കുമെന്നും.കൂടാതെ ചിത്രം 2023 ലോ 2024 ലോ പുറത്ത് ഇറങ്ങുമെന്നും സംവിധായകൻ പറഞ്ഞു. എന്നാൽ ത്രീ കൺട്രീസ് എന്ന ചിത്രത്തിന്റെ തിരക്കഥ ഇതുവരെ രൂപപ്പെട്ടിട്ടില്ല എന്നുമാണ് റിപ്പോർട്ട്‌ ലഭിക്കുന്നത്.എങ്കിലും ചിത്രത്തിന്റെ കഥ ഏത് തരത്തിൽ വേണമെന്നുള്ള കാര്യത്തിൽ ഒരു തീരുമാനമായി. തന്റെ ഏറ്റവും പുതിയ ചിത്രമായ ആനന്ദം പരമാനന്ദം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിൽ ആണ് സംവിധായകൻ ഷാഫി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ദിലീപിന്റെ പുതിയ ചിത്രം ബാന്ദ്രയുടെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. രാമലീലയ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബാന്ദ്ര. പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദിലീപിന്റെ പിറന്നാൾ ദിനത്തിലാണ് റിലീസ് ചെയ്തത്. കിടിലൻ മാസ് ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ദിലീപ് പ്രത്യക്ഷപ്പെട്ടത്. ഉദയകൃഷ്ണന്റെ തിരക്കഥയിൽ ഒരുക്കിയിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാണം വിനായക അജിത്ത് ആണ്.

Rate this post