ബേക്കറികളിൽ ആകർഷിക്കുന്ന ടൂട്ടി ഫ്രൂട്ടി!! പപ്പായ ഉണ്ടോ, എങ്കിൽ ടൂട്ടി ഫ്രൂട്ടി ഇനി വീട്ടിൽ തന്നെ… | Tutti Frutti Recipe Malayalam

Tutti Frutti Recipe Malayalam : വളരെ കുറഞ്ഞ ചിലവിൽ വീട്ടിൽ തയ്യാറാക്കി എടുക്കാൻ പറ്റും, പ്രിയപ്പെട്ട ടൂട്ടി ഫ്രൂട്ടി, ഇത്പച്ച പപ്പായ കൊണ്ടാണ് തയ്യാറാക്കുന്നത് എന്ന് അറിയാത്ത ആൾക്കാരുണ്ട് എന്നാൽ സോഷ്യൽ മീഡിയയിലൊക്കെ തരംഗം ആയിക്കൊണ്ടിരിക്കുകയാണ് ഈ വിദ്യ അധികം വില കൊടുത്തു വാങ്ങുന്ന ടൂട്ടി ഫ്രൂട്ടി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം എന്നുള്ളത് സത്യം….

ഇത് തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം, അതിനായി ആദ്യം ചെയ്യേണ്ടത് പച്ചപപ്പായ നന്നായിട്ട് തോല് കളഞ്ഞു കുരുവും കളഞ്ഞതിനുശേഷം ചെറിയ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക, മുറിച്ചു കഴിഞ്ഞാൽ പിന്നെ കുറച്ചു വെള്ളം ഒഴിച്ച് നന്നായിട്ട് വേവിച്ചെടുക്കുകയാണ് ചെയ്യേണ്ടത്അടുത്തതായിട്ട് വേവിച്ച് വെള്ളത്തിൽ നിന്നും മാറ്റി വെള്ളമെല്ലാം മാറ്റിക്കഴിഞ്ഞു ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക. മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് പഞ്ചസാര ചേർത്ത് നല്ല കട്ടിയുള്ള പഞ്ചസാര പാനി മാറ്റുക…

പഞ്ചസാര പാകത്തിനായി കഴിയുമ്പോൾ അതിലേക്ക് പപ്പായ ചേർത്ത് കൊടുത്ത് വീണ്ടും തിളപ്പിക്കുക, ഇതൊന്നു തിളച്ചു കുറുകി പപ്പായിലേക്ക് മധുരം മുഴുവനായിട്ട് ആയതിനുശേഷം പപ്പായ പഞ്ചസാരപ്പാനിയിൽ നിന്ന് മാറ്റി ആവശ്യമുള്ള നിറത്തിൽ ആക്കുന്നതിനായിട്ട് പലപാത്രങ്ങളിലേക്ക് ആക്കി കൊടുക്കുക…അതിനുശേഷം ഓരോ പാത്രത്തിലും ഓരോ നിറം നമുക്ക് കൊടുക്കാവുന്നതാണ് അതിനായിട്ട് ഫുഡ് കളർ ഉപയോഗിക്കാവുന്നതാണ് ഫുഡ് കളർ ചേർത്ത് കഴിഞ്ഞാൽ കുറച്ചു സമയം അങ്ങനെ വെച്ച് കഴിഞ്ഞിട്ട് ഒരു ടിഷ്യു പേപ്പറിലോ അല്ലെങ്കിൽ ഏതെങ്കിലും ഒരു പാത്രത്തിൽ വെച്ചിട്ട് ഇത് നന്നായിട്ട് ഡ്രൈയായി ഉണങ്ങി കിട്ടുന്നത് വരെ വെയിറ്റ് ചെയ്യണം.

ഉണങ്ങി കഴിഞ്ഞാൽ പിന്നെ നമുക്ക് ഇതിനെ വായു കടക്കാത്ത പാത്രങ്ങളിലേക്ക് സൂക്ഷിക്കാവുന്നതാണ്. ബ്രഡ് തയ്യാറാക്കുമ്പോഴും കേക്ക് തയ്യാറാക്കുമ്പോൾ അതുപോലെ പലതരം പലഹാരങ്ങൾ തയ്യാറാക്കുമ്പോൾ ഉപയോഗിക്കുന്ന ഒന്നാണ് ടൂട്ടി ഫ്രൂട്ടി അതുകൂടാതെ ഐസ്ക്രീമിന്റെ കൂടെ പോലും ആൾക്കാർക്ക് കഴിക്കാൻ ഇഷ്ടമാണ്.തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Fathimas curry world.

Rate this post