ടോവിനോയുടെ വർക്ഔട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ.. നിന്നോട് ആർക്കാണെലും അസൂയ തോന്നും എന്ന് അജു വർഗീസ്.!!

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ടോവിനോ തോമസ്. വളരെ ചുരുങ്ങിയ സിനിമയിലൂടെ തന്നെ ആരാധകരുടെ ഹൃദയം കീഴടക്കാൻ ടോവിനോക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമയിൽ മാത്രമല്ല സാമൂഹിക കാര്യങ്ങളിലും താരം സജീവമാണ്.

തൻറെ ആരോഗിക കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ പുലർത്തുന്ന ഒരു താരമാണ് ടോവിനോ തോമസ്. നിരന്തരം വർക്ഔട്ട് ചെയ്യുന്ന താരത്തിൻറെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

നടൻ അജു വർഗീസ് ടോവിനോയുടെ ഈ കിടിലൻ ലുക്കിന് തൻറെ ഫേസ്ബുക് പേജിൽ കുറിച്ചത് ഇങ്ങനെ “എന്റെ പൊന്നളിയാ 🙏 നമിച്ചു അസൂയ ആണത്രേ അസൂയ….ആർക്കാണെലും അസൂയ ഉണ്ടാകും. ഫ്രിഡ്‌ജിൽ കേറ്റണോ?? അഞ്ചാം പാതിരാ.JPG”

മോഡലിംഗ് രംഗത്തുനിന്നും സിനിമയിലെത്തിയ അഭിനേതാവാണ് ടോവിനോ തോമസ്. ജിയോ ബേബി സംവിധാനവും തിരക്കഥയും ഒരുക്കുന്ന കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ആണ് ടോവിനോയുടെ ഇനി വരാനിരിക്കുന്ന ചിത്രം.