പ്രണവിനെ കടത്തി വെട്ടും സാഹസികത!! കൂറ്റൻ മല കീഴടക്കി നടൻ ടോവിനോ തോമസ്; ജീവൻ പണയം വെച്ച് താരം… | Tovino Thomas Rock Climbing Video Malayalam
Tovino Thomas Rock Climbing Video Malayalam : യുവ നടൻ ടോവിനോ തോമസിന് ഏറെ ഇഷ്ടപ്പെട്ട സാഹസിക വിനോദമാണ് റോക്ക് ക്ലൈമ്പിങ്. ഒരു പാട് നാളാത്തെ തന്റെ ആഗ്രഹം ഈയടുത്ത് സാധിച്ചതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കു വെക്കുകയാണ് അദ്ദേഹം. താഴെ അടിക്കുറിപ്പിൽ റോക്ക് ബ്രോ, ഇനി ശരിക്കും മിന്നലടിച്ചോ, ഇത് നമ്മുടെ ബാബുന്റേ മലയല്ലേ പാലക്കാട് എന്നിങ്ങനെ രസകരവും വൈവിധ്യവുമാർന്ന കര്മ്മനെറ്റുകളുമായി ആരാധകർ വീഡിയോ ഏറ്റെടുത്തു.
2012 ലെ ‘പ്രഭുവിന്റെ മക്കൾ ‘ എന്ന ചിത്രത്തിലുടെ അഭിനയ രംഗത്തേക്ക് പ്രവേശിച്ച താരമാണ് ഇരിങ്ങാലക്കുടക്കാരനായ ടോവിനോ. പിന്നീട് എ.ബി.സി.ഡി, സെവൻത്ത് ഡെ, എന്നു നിന്റെ മൊയ്തീൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ബെസ്റ്റ് സപ്പോട്ടിങ് ആക്ടർക്കുള്ള 2015 ലെ അവാർഡ് ‘എന്ന് നിന്റെ മൊയ്തീനിലെ’ അപ്പുവേട്ടൻ എന്ന കഥ പാത്രത്തിന് കിട്ടി. അത് പിന്നീട് 2017ലെ ആഷിക് അബു ചിത്രമായ മായാ നദിയിൽ നായക വേഷം ചെയാൻ അവസരമൊരുക്കി. മായാ നദിയിൽ മാത്തനായി ടൊവിനോ പ്രേക്ഷക മനം കവർന്നു. ചിത്രത്തിൽ അദ്ദേഹത്തിന്റെ നായികയായെത്തിയത് യുവ നടി ഐശ്വര്യ ലക്ഷ്മിയാണ്. പ്രണയ ജോടികളായി അപ്പുവും മാത്തനും യുവ തലമുറയുടെ മനസിൽ ഇടം പിടിച്ചു.

അപ്പുവിന്റെ ‘സെക്സ് ഈസ് നോട്ടെ പ്രോമിസ്’ എന്ന ഡയലോഗ് കേരളകരയിൽ തരംഗം തീർത്ത ഒന്നാണ്. പലരും അതിനോട് ഒരു പോലെ യോജിച്ചും വിയോജിച്ചും നിന്നു. 2019ൽ ടൊവിനോ ടൈറ്റിൽ റോളിൽ എത്തിയ ചിത്രമാണ് ലൂക്ക. നിഹാരികയായി അഹാന കൃഷ്ണയും ലൂക്കയായി ടൊവിനോയും വെള്ളിത്തിരയിൽ മറ്റൊരു പ്രണയ കാവ്യം കൂടി സൃഷ്ടിച്ചു. ‘ മെക്സിക്കൻ അപാരതയിലെ’ പോൾ എന്ന കഥാപാത്രം കരിയറിലെ മികച്ചൊരു ചുവടുവെപ്പായിരുന്നു. ചോര തിളക്കുന്ന ക്യാമ്പസ് ജീവിതത്തിലെ തീപ്പൊരിയായി ടൊവിനോ യെ ചിത്രത്തിൽ കാണാം. നെഗറ്റീവ് റോളുകളിൽ എത്താൻ അദ്ദേഹത്തിന് ഒരു മടിയുമില്ല എന്നതാണ് മറ്റു നടന്മാരിൽ നിന്നും ടൊവിനോയെ വ്യത്യസ്തനാക്കുന്നത്.
ഗപ്പി, കള എന്നീ ചിത്രങ്ങളിൽ അത്തരത്തിലുള്ള കഥാപാത്രങ്ങളെയാണ് ടോവിനോ അവതരിപ്പിച്ചിരിക്കുന്നത്. രോഹിത് വി.എസിന്റെ കള എന്ന ചിത്രത്തിൽ സവർണ്ണതയുടേയും മുതലാളിത്തത്തിന്റേയും ആൺ അഹന്തയുടേയും ഒറ്റപ്പേരായ ഷാജി. മലയാളത്തിൽ മികച്ചൊരു സൂപ്പർ ഹീറോ ചിത്രമില്ല എന്ന കുറവ് നികത്തുകയായിരുന്നു മിന്നൽ മുരളി. അതിനു ശേഷം തല്ലുമാലയാണ് പ്രേക്ഷകർ ഏറ്റെടുത്ത മറ്റൊരു ചിത്രം. അടുത്തതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് അജയന്റെ രണ്ടാമോശാനം, അദൃശ്യ ജാലകങ്ങൾ, വഴക്ക് എന്നിവ. കിലോമീറ്റേഴ്സ് ആർഡ് കിലോമീറ്റേഴ്സ് എന്ന ചിത്രം സഹ സംവിധാനം ചെയ്ത അദ്ദേഹത്തിന് ‘ടോവിനോ തോമസ്’ എന്ന പ്രെഡക്ഷൻ കമ്പനിയുമുണ്ട്. ലിഡിയാ ടൊവിനോ യാണ് അദേഹത്തിന്റെ ഭാര്യ. തഹാൻ ടൊവിനൊ, ഇസ ടോവിനോ എന്നിവർ മക്കളാണ്.