
ഇന്നാണ് യാഥാർത്ഥത്തിൽ എനിക്ക് മാതൃദിനം.!! അമ്മയുടെ ഉദരത്തിൽ ഒരു ദിവസം കൂടുതൽ ഞാൻ താമസിച്ചു; അമ്മക്ക് പിറന്നാൾ മധുരവുമായി ടോവിനോ.!! | Tovino Thomas Mother Birthday Malayalam
Tovino Thomas Mother Birthday Malayalam : യുവ നടൻ ടോവിനോ തോമസിന് ലോക മാതൃദിനം അക്ഷരാർത്ഥത്തിൽ തന്റെ അമ്മയുടെ ദിനമാണെന്ന് ഇൻസ്റ്റഗ്രാമിലൂടെ പങ്കു വെച്ചു. ടോവിനോയുടെ അമ്മ വെള്ളരിപ്രാവിനെ കയ്യിലെടുത്ത് നിൽക്കുന്നതാണ് ചിത്രം. തന്നിലുള്ള സൽഗുണങ്ങളായ സ്നേഹം, ദയ, ആർദ്ര എന്നിവയെല്ലാം അമ്മയിൽ നിന്നും പകർന്ന് കിട്ടിയതാണെന്നും കുറച്ചു കൂടെ സമയം വീട്ടിലുണ്ടാകാനും അത് അമ്മയുടെ ഗർഭപാത്രത്തിലെന്ന പോലെയാണെന്നും ചിത്രത്തിനു താഴെയുള്ള അടിക്കുറിപ്പിൽ പറയുന്നു.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രം 2018 വൻ വിജയമായാണ് തിയറ്ററിൽ ഓടിക്കൊണ്ടിരിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമേയം 2018 -ൽ കേരളത്തിലുണ്ടായ പ്രളയമാണ്. 2012 ലെ’ പ്രഭുവിന്റെ മക്കൾ ‘ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന യുവ താരമാണ് ഇരിങ്ങാലക്കുടക്കാരനായ ടോവിനോ . പിന്നീട് എ.ബി.സി.ഡി, സെവൻത്ത് ഡെ, എന്നു നിന്റെ മൊയ്തീൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

ബെസ്റ്റ് സപ്പോട്ടിങ് ആക്ടർക്കുള്ള 2015 ലെ അവാർഡ് ‘എന്ന് നിന്റെ മൊയ്തീനിലെ’ അപ്പുവേട്ടൻ എന്ന കഥാ പാത്രത്തിന് കിട്ടി. 2017 ൽ ആഷിക് അബു ചിത്രമായ മായാനദിയിൽ നായക വേഷത്തിലെത്തി. മായാനദിയിൽ മാത്തനായി ടൊവിനോ പ്രേക്ഷ മനസിലിടം പിടിച്ചു. ചിത്രത്തിൽ അദ്ദേഹത്തിന്റെ നായികയായെത്തിയത് യുവ നടി ഐശ്വര്യ ലക്ഷ്മിയാണ്. പ്രണയ ജോടികളായി അപ്പുവും മാത്തനും സിനിമ ചരിത്രത്തിലെ മികച്ച ജോടികളിലേക്ക് ചേർക്കപ്പെട്ടു. യുവ തലമുറ അവരെ നെഞ്ചിലേറ്റി.
നെഗറ്റീവ് റോളുകളിൽ എത്താൻ അദ്ദേഹത്തിന് ഒരു മടിയുമില്ല എന്നതു മാത്രമല്ല പല തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലൂടെയാണ് ഒരു നടന്റെ കഴിവ് പ്രേക്ഷകർക്കു മുനിൽ കാണിക്കാൻ പറ്റുക എന്നത്തിലും അദ്ദേഹം വിജയിച്ചു. മികച്ചൊരു സൂപ്പർ ഹീറോ ചിത്രo മലയാളത്തിലില്ല എന്ന കുറവ് നികത്തുകയായിരുന്നു ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി. പിന്നീട് തല്ലുമാലയാണ് പ്രേക്ഷകർ ഏറ്റെടുത്ത മറ്റൊരു ചിത്രം. കിലോമീറ്റേഴ്സ് ആർഡ് കിലോമീറ്റേഴ്സ് എന്ന ചിത്രം സഹ സംവിധാനം ചെയ്തിരിക്കുന്നത് അദ്ദേഹമാണ്. ‘ടോവിനോ തോമസ്’ എന്ന പ്രെഡക്ഷൻ കമ്പനിയു സ്വന്തമായിട്ടുണ്ട്. ലിഡിയാ ടൊവിനോ യാണ് അദേഹത്തിന്റെ ഭാര്യ. തഹാൻ ടൊവിനൊ, ഇസ ടൊവിനോ എന്നിവർ കുട്ടികളാണ്.