ഞെട്ടിക്കുന്ന മേക്ക് ഓവറുമായി മലയാളികളുടെ പ്രിയ നടൻ; ‘അദൃശ്യ ജാലകങ്ങളില്‍’ പേരില്ലാ കഥാപാത്രമെന്ന് സൂചന… | Tovino Thomas Latest Movie Character Look Out Malayalam

Tovino Thomas Latest Movie Character Look Out Malayalam : വളരെ കുറച്ച് കാലം കൊണ്ട് തന്നെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് ടോവിനോ തോമസ്. സഹ നടനിൽ നിന്നും നായകനായി എത്തിയ താരം കൈവെച്ച എല്ലാ ചിത്രങ്ങളും വൻ ഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ പതിവ് വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഞെട്ടിക്കുന്ന മേക്ക് ഓവറുമായി എത്തിയ താരത്തിന്റെ ചിത്രങ്ങളും പോസ്റ്റുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ഡോ. ബിജുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അദൃശ്യ ജാലകങ്ങൾ’ എന്ന സിനിമക്ക് വേണ്ടിയാണ് ടോവിനോ വേറിട്ട ലുക്കിലെത്തുന്നത്. ഇരുണ്ട നിറത്തില്‍ മുഷിഞ്ഞ വേഷം ധരിച്ച്  മുടി പറപ്പിച്ചുള്ള ചിത്രങ്ങള്‍ മലയാളികളുടെ പ്രിയ താരം തന്നെയാണ് തന്‍റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകർക്കായി പങ്കുവെച്ചത്. വളരെ സവിശേഷമായ ഒരു പ്രൊജക്റ്റിന്‍റെയും തന്‍റെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നിന്‍റെയും ചെറിയൊരു കാഴ്ച ഇതാ എന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങിയിരിക്കുന്നത്.

ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യജാലകങ്ങളിലെ പേരില്ലാത്ത യുവാവിന് ജീവന്‍ നല്‍കാന്‍ സാധിച്ചതില്‍ തനിക്ക് വലിയ സന്തോഷമുണ്ട്. ഡോ. ബിജുവുമൊന്നിച്ച് സര്‍റിയലിസത്തില്‍ വേരുന്നി പേരില്ലാത്ത കോടാനുകോടി ആളുകളെ പ്രതിനിധീകരിച്ചുള്ള തന്‍റെ ആദ്യത്തെ അനുഭവമാണിത്. എല്ലനാർ ഫിലിംസും മൈത്രി മൂവി മേക്കേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹൃദയങ്ങളെ ഉണര്‍ത്തുന്ന അര്‍ത്ഥവത്തായതും സാമൂഹിക പ്രസക്തിയേറിയതുമായ ഒരു സിനിമ ഒരുക്കിയിരിക്കുന്നു എന്നാണ് ചിത്രത്തെക്കുറിച്ച് ടോവിനോ കുറിച്ചിരിക്കുന്നത്.

വേറിട്ട ഈ യാത്രയില്‍ ഒരുമിച്ച് ചേര്‍ന്ന മൂല്യവത്തായ കാര്യങ്ങള്‍ സംഭാവന നല്‍കിയ അദൃശ്യ ജാലകത്തിന്‍റെ അതിശയിപ്പിക്കുന്ന താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും താൻ ചേര്‍ത്തുപിടിക്കുന്നു എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.’അദൃശ്യ ജാലകങ്ങൾ’ സിനിമയില്‍ പേരില്ലാത്ത കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്നും, സര്‍റിയലിസത്തില്‍ വേരുന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിനെന്നും വ്യക്തമാക്കി. ചിത്രത്തിലെ പേരില്ലാത്ത യുവ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ടോവിനോ കൂട്ടിച്ചേർത്തു.

Rate this post