കുഞ്ഞിന്റെ ചിത്രവും പേരും പങ്കുവച്ച് ടോവിനോ തോമസ്…!

ഒരു മലയാളം ചലച്ചിത്ര അഭിനേതാവും മോഡലുമാണ് ടൊവിനോ തോമസ്. അരുൺ റുഷ്ദി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ഗ്രിസയിലിയിൽ ആണ് ഇദ്ദേഹം ആദ്യം അഭിനയിച്ചത്. 2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് വന്നു.

അഡ്വ.ഇല്ലിക്കൽ തോമസിന്റെയും ഷീല തോമസിന്റെയും ഇളയ മകനായി ഇരിങ്ങാലക്കുടയിൽ ജനിച്ചു. സഹോദരങ്ങളായ ടിങ്‌സ്റ്റനും ധന്യയും കരിയറിൽ പ്രചോദനമായി. പ്രാഥമിക വിദ്യാഭ്യാസം ഇരിങ്ങാലക്കുട ഡോൺ ബോസ്കോ വിദ്യാലയത്തിലും, സെക്കൻഡറി വിദ്യാഭ്യാസം ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലിലും, ബിരുദ പഠനം തമിഴ്‌നാടു കോളേജ് ഒാഫ് എഞ്ചിനീയറിംഗ് കോയമ്പത്തൂരിലും ആയിരുന്നു.

ഇപ്പോൾ ടോവിനോക്ക് ആൺകുഞ്ഞു ജനിച്ച വിശേഷമാണ് സോഷ്യൽ മീഡിയയിൽ തരംഗമായി വന്നിരിക്കുന്നത്. ആരാധകർക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ടോവിനോ. ആരാധകർക്കൊപ്പം നിൽക്കുന്ന നടൻ എന്നും സവിശേഷതകളുണ്ട്. താരത്തിന്റെ കുഞ്ഞു പിറന്ന സന്തോഷം പങ്കുവെച്ചിരുന്നു.

എന്നാൽ ഇപ്പോൾ കുഞ്ഞിന്റെ പേരും ചിത്രവും പങ്കുവെച്ചിരിക്കുകയാണ് ടോവിനോ. താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം മകന്റെ ചിത്രവും പേരും പങ്കുവെച്ചത്…