എന്റെ അത്ഭുതകരമായ ജന്മദിനം; ജീവിതത്തിലെ ഏറ്റവും ഓർമിക്കപെടുന്ന പിറന്നാൾ ആഘോഷിച്ച് നടൻ ടോഷ് ക്രിസ്റ്റി… | Tosh Christy Birthday Celebration

Tosh Christy Birthday Celebration : 2001ൽ നയനം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് തന്റെ കരിയർ ആരംഭിച്ച താരമാണ് ടോഷ് ക്രിസ്റ്റി. സഹസ്രം, ഗോഡ്സ് ഓൺ കൺട്രി, കൊമ്പൻ, ലക്ഷ്യം, ഒറ്റയ്ക്ക് ഒരു കാമുകൻ എന്നിവ ഉൾപ്പെടെ പത്തിലധികം ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്ത താരം ഇന്ന് മിനിസ്ക്രീൻ ലോകത്താണ് സജീവമായി നിൽക്കുന്നത്.

ടെലിവിഷൻ സീരിയലുകളിൽ സജീവമായി കാണുന്ന താരം മോഡലിംഗ് മേഖലയിലും നിറഞ്ഞു നിൽക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരത്തിന്റെ വിശേഷങ്ങൾ ഒക്കെയും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്. 2021 ൽ ചന്ദ്ര ലക്ഷ്മണുമായി ഉള്ള ടോഷ് ക്രിസ്റ്റിയുടെ വിവാഹം കഴിഞ്ഞതും മറ്റും വാർത്താമാധ്യമങ്ങളിൽ അടക്കം നിറഞ്ഞു നിന്നിരുന്നതാണ്. ഇപ്പോൾ ഇരുവരും മാതാപിതാക്കൾ ആകാൻ പോകുന്നതിന്റെ തയ്യാറെടുപ്പിലാണ്.

ഈ സാഹചര്യത്തിൽ ടോഷ് ഏറ്റവും പുതിയതായി തൻറെ ഇൻസ്റ്റാഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ ജന്മദിനത്തിന്റെ പോസ്റ്റാണ് ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കേക്ക് മുറിക്കുന്ന ടോഷ് ക്രിസ്റ്റിക്കൊപ്പം മോഹൻലാൽ, ഇന്ദ്രജിത്ത്, സംയുക്ത മേനോൻ, ജിത്തു ജോസഫ് എന്നിവരും നിൽക്കുന്നതായി കാണാൻ കഴിയും. പങ്കുവെച്ച് നിമിഷനേരത്തിനുള്ളിൽ പോസ്റ്റ് ആളുകൾ ഏറ്റെടുത്തിട്ടുണ്ട്.

നിരവധി പേരാണ് ചിത്രത്തിന് താഴെ കമൻറ് ആയി എത്തിയിരിക്കുന്നത്. ഏത് ചിത്രത്തിൻറെ ലൊക്കേഷൻ ആണ് എന്നത് അടക്കമുള്ള കമന്റുകളും എത്തുന്നുണ്ട്. ഇന്ന് മലയാളത്തിൽ സംപ്രേഷണം ചെയ്യുന്ന പല മുൻനിര ടെലിവിഷൻ പരമ്പരകളിലും നിറസാന്നിധ്യമായി താരത്തെ കാണാൻ കഴിയും. താരത്തിന്റെ ഭാര്യ ചന്ദ്ര ലക്ഷ്മണനും മിനിസ്ക്രീൻ പരമ്പരകളിൽ സജീവസാന്നിധ്യമാണ്. സ്വന്തം സുജാത എന്ന പരമ്പരയിലെ ടൈറ്റിൽ റോളിലാണ് ഇപ്പോൾ ചന്ദ്രലക്ഷ്മണ് തിളങ്ങിനിൽക്കുന്നത്.