ഒരിക്കലെങ്കിലും ഇത്ര രുചിയുള്ള തക്കാളി ചട്ടിണി കഴിച്ചിട്ടുണ്ടോ..!? ഇഡലി, ദോശക്കും അടിപൊളി തക്കാളി ചട്ണി… | Tomato Chutney Recipe Malayalam For Idli And Dosa

Tomato Chutney Recipe Malayalam For Idli And Dosa : ദോശയിലേക്കും ഇഡ്ഡലിയിലേക്കു മൊക്കെ നല്ല ചട്ടിണികൾ കൂട്ടി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഏറെപ്പേരും. വളരെ രുചികരമായ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തക്കാളി ചട്ടിണിയാവട്ടെ ഇന്നത്തെ സ്പെഷ്യൽ. ആദ്യം തന്നെ നന്നായി പഴുത്ത തക്കാളി മുറിച്ചു ചെറിയ കഷണങ്ങൾ ആക്കി വെക്കുക. ഒരു പാത്രം അടുപ്പത്തു വെച്ചു നന്നായി ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിക്കുക.

  1. നന്നായി പഴുത്ത തക്കാളി -2
  2. വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ
  3. കടുക് -ഒരു ടീസ്പൂണ്
  4. വെളുത്തുള്ളി -അഞ്ച് അല്ലി.
  5. ചെറിയുള്ളി -ഒരു പിടി (12 എണ്ണം )
  6. കറിവേപ്പില
  7. ഉപ്പ്
  8. മുളക് പൊടി -ഒരു ടേബിൾ സ്പൂൺ
  9. പഞ്ചസാര -ഒരു നുള്ള്
  10. മല്ലിയില

ഇനി ഇവ തയ്യാറാക്കുന്നത് എങനെയെന്ന് നോക്കാം. അതിലേക്ക് കടുകിട്ട് പൊട്ടിച്ചെടുത്ത ശേഷം വെളുത്തുള്ളി, നീളത്തിൽ അരിഞ്ഞ ചെറിയുള്ളി 2 കറിവേപ്പില, ഉപ്പ് എന്നിവ ഇട്ട് എണ്ണ തെളിയും വരെ വഴറ്റുക. ശേഷം മുളക് പൊടിയും ഒരു നുള്ള് പഞ്ചസാരയും ചേർത്ത് വീണ്ടും പച്ചമണം മാറും വരെ വഴറ്റി എടുക്കുക. നന്നായി വെന്തു കുഴഞ്ഞ തക്കാളിയിൽ

അല്പം മല്ലിയില ചേർത്തു വീണ്ടും വഴറ്റി അടുപ്പത്തു നിന്നിറക്കി വെക്കുക. ചൂടാറിയ ശേഷം ഒരു ടീസ്പൂണ് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. അരക്കുമ്പോൾ വെള്ളം കൂടുതൽ ആവാതിരിക്കാൻ ശ്രദ്ധിക്കുക. സ്വാദുള്ള തക്കാളി ചട്ടിണി തയ്യാർ. (പെട്ടെന്ന് കേട് വരാത്തത് കൊണ്ട് യാത്രയിലും ഇതുത്തമമാണ് കേട്ടോ). Video Credit : Jaya’s Recipes