ന്നാനും ഉണ്ണിമുകുന്ദനും എത്തി!! ഇനി പൃഥ്യരാജും അന്നൂപ് മേനോനും കൂടി എത്താനുണ്ട്; വാ പൃഥ്വിരാജിനെ വിളിച്ചോണ്ട് വരാം എന്ന് ആരാധകർ… | Tiny Tom And Unni Mukundan With Actor Bala Malayalam

Tiny Tom And Unni Mukundan With Actor Bala Malayalam : മിമിക്രി രംഗത്ത് സജീവമായും നിൽക്കുകയും പിന്നീട് മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വരികയും ചെയ്ത താരമാണ് ടിനി ടോം. ആദ്യകാലത്ത് സിനിമ രംഗത്ത് സജീവമായില്ലെങ്കിലും ടെലിവിഷൻ രംഗത്തെ ഫൈവ്സ്റ്റാർ തട്ടുകട, ഗിന്നസ് പക്രുവിനോടൊപ്പം ടോം ആൻഡ് ജെറി തുടങ്ങി നിരവധി കോമഡി പ്രോഗ്രാമുകൾ ചെയ്തു ജനശ്രദ്ധ നേടിയെടുക്കുവാൻ താരത്തിന് സാധിച്ചു.

മമ്മൂട്ടിയോടൊപ്പം പട്ടാളം എന്ന ചിത്രത്തിൽ അഭിനയിച്ചതോടെയാണ് താരത്തിന്റെ കരിയർ തന്നെ മാറി മറിഞ്ഞത്. ഈ പട്ടണത്തിൽ ഭൂതം, പാലേരി മാണിക്യം തുടങ്ങി നിരവധി ചിത്രങ്ങളിലും പിന്നീട് മമ്മൂട്ടിയോടൊപ്പം അഭിനയിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിലും താരം ഏറെ സജീവമാണ്. ഇപ്പോൾ ടിനി പങ്കുവെച്ച ഏറ്റവും പുതിയ ചിത്രവും അതിന് നൽകിയ ക്യാപ്ഷനും ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഒരിടയ്ക്ക് ഏറെ ചിരി പടർത്തുകയും അതോടൊപ്പം തന്നെ വൈറലായി മാറുകയും ചെയ്ത ഡയലോഗ് ആയിരുന്നു നാൻ, അനൂപ് മേനോൻ, ഉണ്ണിമുകുന്ദൻ എന്നത്. നടൻ ബാലയെ അനുകരിച്ച് പങ്കുവെച്ച ഡയലോഗ് ആയിരുന്നു ഇത്.

ഒരു സ്വകാര്യ ചാനലിലെ രമേശ് പിഷാരടി നയിക്കുന്ന പ്രോഗ്രാമിൽ എത്തിയപ്പോഴാണ് തൻറെ അടുത്ത സുഹൃത്തായ നടൻ ബാലയെ ടിനി അനുകരിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതിനു പിന്നാലെ ഇപ്പോൾ അതേ ഡയലോഗ് വീണ്ടും ജനശ്രദ്ധ പിടിച്ചു പറ്റിക്കുകയാണ്. അതിന് കാരണം ടിനി പങ്കുവെച്ച ഒരു പോസ്റ്റാണ്. സുഹൃത്തുക്കളായ ബാലഉണ്ണിമുകുന്ദൻ എന്നിവർക്ക് ഒപ്പം നിൽക്കുന്ന ചിത്രത്തിനൊപ്പം താരം ആ പഴയ ഡയലോഗ് വീണ്ടും കുറയ്ക്കുകയുണ്ടായി. ഹിറ്റ് ലിസ്റ്റ് എന്ന ചിത്രത്തിനായി ബാല ടിനി ടോമിനെ വിളിച്ചപ്പോഴാണ് ഇത്തരത്തിൽ ഒരു ഡയലോഗ് ബാലയുടെ നാവിൽ നിന്ന് വീണത്.

നാനും അനൂപ് മേനോനും പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന ഒരു ചിത്രം ചെയ്യുന്നു എന്നും അതിലേക്ക് വരണമെന്ന് ആയിരുന്നു ടിനിയോട് അന്ന് ബാല പറഞ്ഞത്. പെയ്മെൻറ് സംബന്ധിച്ച് പ്രൊഡക്ഷനിൽ നിന്നും വിളിക്കുന്ന ആളോട് പറയണമെന്നും പറഞ്ഞു. പ്രൊഡക്ഷനിൽ നിന്നും വിളിച്ചയാളോട് പറഞ്ഞിട്ട് പെയ്മെൻറ് സംബന്ധിച്ചു തീരുമാനമായില്ല. ഓരോ തവണ വിളിക്കുമ്പോഴും നാൻ, അനൂപ് മേനോൻ, ഉണ്ണിമുകുന്ദൻ, പൃഥ്വിരാജ് എന്നിവർ ചേർന്ന് ചെയ്യുന്ന സിനിമയാണെന്ന് ആവർത്തിക്കുക മാത്രമായിരുന്നു. തുക കുറയ്ക്കണം എന്ന് ഇതിനോടനുബന്ധിച്ച് ബാല പറഞ്ഞിരുന്നു എന്ന് താരത്തെ അനുകരിച്ച സമയത്ത് ടിനി പറയുകയുണ്ടായി.