കൊല്ലം സുധി മര ണം മുൻകൂട്ടി കണ്ടിരുന്നു.!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായ ടിനി ടോം; അവസാന സെൽഫിയും പങ്കുവെച്ച് കണ്ണീരോടെ താരം.!! | Tini Tom Talks About Kollam Sudhi Viral Malayalam

Tini Tom Talks About Kollam Sudhi Viral Malayalam : മിമിക്രി ആർട്ടിസ്റ്റും ചലച്ചിത്ര താരവുമായ കൊല്ലം സുധിയുടെ മരണവാർത്തയോട് കൂടിയാണ് ഇന്ന് നേരം പുലർന്നത്. കൊല്ലം സുധിയെ ഓർത്തുകൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ അനുശോചനം അറിയിക്കുന്നത്. ടിനി ടോമിന്റെ കുറിപ്പാണ് ഇപ്പോൾ കൊല്ലം സുധിയുടെ പ്രിയപ്പെട്ടവരിലേക്ക് എത്തുന്നത്. തനിക്കിത് വിശ്വസിക്കാൻ ആകുന്നില്ല എന്നാണ് ടിനി ടോം കുറിച്ചത്.

ഇന്നലെ എല്ലാവരും ഒരുമിച്ചായിരുന്നു. രണ്ട് വണ്ടികളിലാണ് ഞങ്ങൾ തിരിച്ചത് . ഒരുമിച്ച് ഒരു ഫോട്ടോ എടുക്കണം എന്ന് ആഗ്രഹം സുധി പ്രകടിപ്പിക്കുകയും ഫോട്ടോ അയച്ചു തരികയും ചെയ്തു. ഇങ്ങനെ പോസ്റ്റ് ചെയ്യാൻ ആണോ ഈ ചിത്രം തനിക്ക് അയച്ചത്? എന്ന് പറഞ്ഞുകൊണ്ടുള്ള കുറിപ്പാണ് ടിനി ടോം പങ്കുവെച്ചിരിക്കുന്നത്. ഒരു റോഡ് ആക്സിഡന്റിൽ ആണ് കൊല്ലം സുധി മര ണപ്പെട്ടത്. ബിനു അടിമാലി, ഉല്ലാസ്, മഹേഷ് എന്നിവർക്കും പരിക്ക് പറ്റി.കൂട്ടുകാരനെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് ഇപ്പോൾ പ്രിയപ്പെട്ടവർ.

മിമിക്രി താരവും ചലച്ചിത്ര താരവുമായ നോബി മാർക്കോസും കൊല്ലം സുധിയുടെ വേർപാടിന്റെ വേദന പങ്കുവെച്ചു. ഒരുപാട് വേഷങ്ങൾ ബാക്കി വെച്ച് യാത്രയായ കൊല്ലം സുധിയെ വേദനയോടെ ഓർക്കുകയാണ് നോബി. തിങ്കളാഴ്ച പുലർച്ചെ കയ്പമംഗലത്തുള്ള പറമ്പിക്കുന്നിലാണ് അപകടം ഉണ്ടായത്. പുലർച്ചെ നാലരയോടെയാണ് അപകടം സംഭവിച്ചത്. വടകരയിലെ പ്രോഗ്രാമിന് ശേഷം മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

ടെലിവിഷൻ പ്രോഗ്രാമുകളിലൂടെ സിനിമയിലേക്ക് എത്തിയ താരമായിരുന്നു കൊല്ലം സുധി. സഫർ, കുട്ടനാടൻ മാർപാപ്പ, ചിൽഡ്രൻസ് പാർക്ക്, കട്ടപ്പനയിലെ ഋതിക് റോഷൻ,തുടങ്ങിയ ചിത്രങ്ങളിൽ ഹാസ്യ നടനായി അഭിനയിച്ച പ്രേക്ഷകഹൃദയത്തിലേക്ക് കടന്നുവന്ന കലാകാരനാണ് കൊല്ലം സുധി. നോബി പറഞ്ഞതുപോലെ നിരവധി വേഷങ്ങൾ ബാക്കിവെച്ചാണ് അദ്ദേഹം യാത്രയായത്.നല്ലൊരു കലാകാരനെയും നല്ലൊരു സുഹൃത്തിനെയും നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് ഇന്ന് ആരാധകരും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും.

5/5 - (1 vote)