കുട്ടികൾ എന്തെങ്കിലും വിഴുങ്ങിയാൽ രക്ഷപ്പെടുത്താൻ ഉടൻ ചെയ്യേണ്ടത് .!!!!!

വളരെ ചെറിയ കുഞ്ഞുങ്ങളാണെങ്കിൽ അതായത് ഒരു 3 വയസിനു താഴെയുള്ള കുട്ടികൾക്കാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ പരിഭ്രമിക്കുകയാണ് നമ്മളിൽ പലരും ചെയ്യാറുള്ളത്. എന്നാൽ കൃത്യമായ സമയത്തുള്ള സന്ദർഭോചിതമായ ഇടപെടൽ മൂലം നമുക്ക് കുഞ്ഞിനെ രക്ഷിക്കാൻ സാധിക്കും. എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ആദ്യം തന്നെ കുഞ്ഞിനെ നമ്മുടെ കൈ തണ്ടമേൽ കമഴ്ത്തി കിടത്തി കൈപ്പത്തിയുടെ അവിടെ വിരലുകൾക്കുള്ളിലൂടെ മുഖം തുറന്നിരിക്കുന്ന രീതിയിയിൽ കിടത്തണം. എന്നിട്ട് കൈപ്പത്തി ചെറുതായൊന്നു താഴേക്കാക്കി കിടത്തുക. അതിനു ശേഷം കുഞ്ഞിന്റെ പുറത്ത് താഴെ നിന്നും മുകളിലേക്കെന്ന വണ്ണം 5 തവണ നല്ലപോലെ തടവിക്കൊടുക്കണം .

തുടർന്ന് ഇതേ രീതി മലർത്തി കിടത്തിയും ചെയ്യണം. അങ്ങനെ ചെയ്യുമ്പോൾ കുഞ്ഞിന്റെ നെഞ്ചിന്റെ നടുക്ക് 5 തവണ പ്രസ് ചെയ്തുകൊടുക്കാം. ഇതിനു ശേഷം വീണ്ടും കമഴ്ത്തി കിടത്തി ഇത് ആവർത്തിക്കാം. ഇങ്ങനെ ചെയ്യുന്നത് മൂലം ചെറിയ തടസങ്ങളൊക്കെ പെട്ടെന്ന് പോയിക്കിട്ടും.

ബുദ്ധിമുട്ട് അനുഭവപെടുന്ന അതെ സമയത്തു ഇത് ചെയ്താൽ വലിയ അപകടത്തിൽ നിന്നും രക്ഷപെടാം. 4 വയസിനു മുകളിൽ മുതിർന്ന ആർക്കും ഇങ്ങനെ വന്നാൽ അവരുടെ പുറകിൽ നിന്ന ശേഷം വയറിനു ചുറ്റും പൊക്കിളിനടുത്തായി കൈകൾ മുഷ്ടിയിൽ പിടിച്ചു ഉള്ളിലേക്കും തുടർന്ന് മുകളിലേക്കും പ്രസ് ചെയ്യുക. ഇത് 5 പ്രാവശ്യം ആവർത്തിക്കാം.പെട്ടെന്ന് വ്യത്യാസം കാണാം. cerdit: Baiju’s Vlogs