തേങ്ങാ തിരുമ്മാൻ 2 എളുപ്പവഴികൾ.. ചിരവ മറന്നേക്കൂ.. ഇനി തേങ്ങാ തിരുമ്മാം ഞൊടി ഇടയില്‍!!!

നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് തേങ്ങ. തേങ്ങ ചിരകുക എന്നത് കുറച്ച് സമയമെടുത്ത് ചെയ്യേണ്ട ഒരു ജോലിയാണ്. ഗൾഫ് രാജ്യങ്ങളിലൊക്കെ ചിരകിയ തേങ്ങ വാങ്ങാൻ കിട്ടാറുണ്ട്. മിക്ക വീടുകളിലും ചിരവ ഉപയോഗിച്ചാണ് തേങ്ങ ചിരകാറുള്ളത്.

ചിരവ ഉപയോഗിക്കുമ്പോൾ കുറച്ചു സമയം എടുത്ത് തേങ്ങ ചിരകേണ്ടി വരും. മാത്രമല്ല ചിരട്ടയുടെ മുകളിൽ നിന്ന് മുഴുവൻ തേങ്ങയും ചിരകിക്കിട്ടില്ല. അധികം സമയം ഉപയോഗിക്കാതെ വളരെ പെട്ടെന്ന് തന്നെ തേങ്ങാ ചിരകാനുള്ള 2 എളുപ്പവഴികളുണ്ട്.

ആദ്യത്തേത്, തേങ്ങ ഒരു കവറുകൊണ്ട് പൊതിഞ്ഞ് ഫ്രിഡ്ജിലെ ഫ്രീസറിൽ സൂക്ഷിക്കുക. ഒരു രാത്രി മുഴുവൻ വെച്ചതിന് ശേഷം പുറത്തെടുത്ത് ഒരു കത്തി ഉപയോഗിച്ച് പൂളി എടുക്കാവുന്നതാണ്. ഫ്രീസറിൽ വെച്ചതുകൊണ്ടുതന്നെ തേങ്ങാ നല്ല സോഫ്റ്റ് ആയിട്ടുണ്ടാകും.

ഇത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് മിക്സിയിലിട്ട് ചെറുതായി അരക്കുക. അടുത്ത മാർഗം തേങ്ങയുടെ ചിരട്ടയുടെ ഭാഗം നന്നായി ചൂടാക്കുക. അതിനുശേഷം തേങ്ങ പൂളിയെടുത്ത് ഉപയോഗിക്കാവുന്നതാണ്. എങ്ങനെയാണ് ചെയ്യുന്നതെന്ന് വിശദമായി വീഡിയോയിൽ കാട്ടിത്തരുന്നുണ്ട്. credit : CURRY with AMMA