ഒരു കുട്ടി ഡാൻസ് സ്റ്റോറിയുമായി ‘ഋഷിയും ശിവാനിയും’😍😍… വീഡിയോ സോഷ്യൽ മീഡിയയിൽ കൊടൂര വൈറൽ.!!!

ഫ്‌ളവേഴ്‌സ് ടീവിയിൽ സംപ്രേഷണം ചെയ്യുന്ന പ്രമുഖ മലയാള ടെലിവിഷൻ ഹാസ്യ പരമ്പരയാണ്‌ ഉപ്പും മുളകും. ചുരുങ്ങിയ സമയം കൊണ്ട് ചാനലില്‍ ഏറ്റവും ആളുകള്‍ കാണുന്ന പരിപാടിയായി മാറി. ബാലചന്ദ്രൻ തമ്പി എന്ന ബാലു, ഭാര്യ നീലീമ എന്ന നീലു,ഇവരുടെ അഞ്ച് മക്കള്‍, മറ്റു കഥാപാത്രങ്ങള്‍ എന്നിവരെ ചുറ്റി പറ്റിയാണ് ഓരോ എപ്പിസോഡും കഥ പറയുന്നത്.

വ്യത്യസ്തമായ അവതരണം കൊണ്ട് ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഉപ്പും മുളകും. ഇലക്ട്രോണിക്സ് ജോലികൾ ചെയ്യുന്ന ബാലുവിന്റെയും ഭാര്യ നീലുവിന്റെയും അഞ്ച് മക്കളുടെയും ജീവിതവും നിത്യ൦ നടക്കുന്ന സംഭവങ്ങളുമടങ്ങിയ പരമ്പര വളരെ വേഗത്തിൽ ആളുകളിലേക്ക്‌കടന്നു കയറിയത്.

അഞ്ചുവർഷമായി മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഉപ്പും മുളകിൽ അതിഥി താരങ്ങൾ മുതൽ മുഴുനീളൻ കഥാപാത്രങ്ങൾ വരെ ഒന്നിനൊന്നു മികച്ച നിലയിലാണ് അഭിനയം കാഴ്ചവെക്കുന്നത്. ഇവർ എല്ലാവരും നവമാധ്യമങ്ങളിൽ നിറഞ്ഞ സാന്നിധ്യമാണ്.

മക്കളിൽ രണ്ടു പേരായി വേഷമിടുന്ന ശിവാനിയും മുടിയൻ എന്ന ഋഷിയും നല്ല ഡാൻസേർസ് ആണ്. ഇരുവരും ചേർന്നുള്ള ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരിക്കുന്നത്. മുൻപും ഇവർ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു.. നിരവധി നല്ല കമന്റുകളാണ് വീഡിയോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.. credit : Shivani Menon