തടി കുറക്കാൻ ആഗ്രഹിക്കുന്നുണ്ടോ.? വർക്ക് ഔട്ട് ചെയ്യാൻ മടിയാണോ.? ഭക്ഷണം നിയന്ത്രിക്കാൻ കഴിയുന്നില്ലേ.? ഒരു വഴിയുണ്ട്.!!!

തടി കുറക്കാൻ ആഗ്രഹിക്കുന്നവർ നമുക്ക് ചുറ്റിലും കാണാം. എന്നാൽ അതിനായി പരിശ്രമിക്കാത്തവരാകും മിക്കവരും. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും തടി കുറക്കാവുന്നതാണ്. വ്യായാമം ചെയ്യാനും ഭക്ഷണം നിയന്ത്രിക്കാനും മിക്കവർക്കും ബുദ്ധിമുട്ടാണ്.

വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ലൈഫ് ലോങ്ങ് വ്യായാമം ചെയ്യണം എങ്കിൽ മാത്രമേ ഗുണം ഉണ്ടാവുകയുള്ളു. ഇടക്ക് വെച്ച് നിർത്തുകയാണെങ്കിൽ വീണ്ടും പഴയതുപോലെ ആകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് വയർ കുറക്കാൻ ആഗ്രഹിക്കുന്നവർ.

വണ്ണം കുറയുന്നതിനുള്ള നല്ലൊരു മാർഗമാണ് കസ്കസ് ഉപയോഗിക്കുന്നത്. ഇത് പൊതുവെ സർബത്ത്, ഐസ് ക്രീം ഇവ ഡെക്കറേറ്റ് ചെയ്യാൻ ഉപയോഗിക്കാറുണ്ട്. ഒരു ടീസ്പൂൺ കസ്കസ് ഒരു ഗ്ലാസ് വെള്ളത്തിൽ ചേർക്കുക. മിക്സ് ചെയ്ത് 2, 3 മണിക്കൂർ വെക്കുക.

കസ്കസ് കുതിർന്നതിനുശേഷം ഇതിലേക്ക് നാരങ്ങാനീര്, തേൻ ഇവ ചേർക്കുക. രാവിലെ വെറും വയറ്റിൽ കഴിക്കുക. അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂർ മുൻപ് കഴിക്കാവുന്നതാണ്. ധാരാളം വിറ്റമിൻസ് അടങ്ങിയിരിക്കുന്നത് കൊണ്ട് തടി കുറയുന്നതിനൊപ്പം ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. credit : beauty life with sabeena