ഹണി റോസിന് മാത്രമല്ല എനിക്കും അമ്പലമുണ്ട്; നടി സൗപർണികക്ക് വേണ്ടിയും അമ്പലം പണിത് പൂജകൾ നടത്തുത്തി ആരാധിക്കുന്ന തമിഴ്നാട്ടുകാരൻ.!! | Temple For Serial Actress Souparnika Subhash

Temple For Serial Actress Souparnika Subhash : കുട്ടിത്തം വിട്ടുമാറാത്ത മുഖവും, പുഞ്ചിരിയും, അഭിനയമികവും കൊണ്ട് മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് സൗപർണിക. സിനിമയിലും ടെലിവിഷൻ പരമ്പരകളിലും ഒരുപോലെ അഭിനയിച്ച് വിജയിച്ച താരം. ചുരുങ്ങിയ കാലത്തിനുള്ളിൽ ആണ് താരം ആരാധകരുടെ ഹൃദയം കീഴടക്കിയത്. തീർത്തും കലാപാരമ്പര്യം ഉള്ള ഒരു കുടുംബമാണ് സൗപർണികയുടെത്. സ്കൂൾ കാലഘട്ടം മുതൽ തന്നെ എല്ലാ പരിപാടിയിലും സൗപർണിക സജീവമായിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് അവൻ ചാണ്ടിയുടെ മകൻ എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കാലെടുത്തുവെക്കുന്നത്.

പിന്നീട് മോഹൻലാലിന്റെ ഹിറ്റ് ചിത്രമായ തന്മാത്രയിലും ഒരു വേഷം ചെയ്തിരുന്നു. ഭാര്യ എന്ന സീരിയലിലെ ലീന എന്ന കഥാപാത്രമായി ടെലിവിഷൻ ആസ്വാദകരുടെ മുൻപിൽ നിറഞ്ഞുനിന്നിരുന്നു. ഇക്കാലത്തിനിടക്ക് ഏകദേശം 65 ഓളം ടെലിവിഷൻ പരമ്പരകളിലാണ് താരം അഭിനയിച്ചത്. പൊന്നൂഞ്ഞാൽ എന്ന പരമ്പരയിലൂടെയാണ് ടെലിവിഷൻ രംഗത്ത് താരം ചുവടുറപ്പിക്കുന്നത്. 2013 ലാണ് കോഴിക്കോട് സ്വദേശിയായ സുഭാഷ് ബാലകൃഷ്ണനും ആയി താരത്തിന്റെ വിവാഹം നടക്കുന്നത്. അമ്മുവിന്റെ അമ്മ എന്ന സീരിയലിലെ കിരൺ എന്ന കഥാപാത്രത്തിലൂടെ ജനശ്രദ്ധ നേടിയ വ്യക്തിയാണ് സുഭാഷ്.

ടെലിവിഷൻ മേഖലയിലും സോഷ്യൽമീഡിയയിലും ആരാധകർക്ക് മുൻപിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് നടി സൗപർണികയുടെത്. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ താരം മടിക്കാറില്ല. ഇപ്പോഴിതാ മറ്റൊരു പുതിയ വീഡിയോയുമായി പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുകയാണ് സൗപർണിക. ഇക്കഴിഞ്ഞ ദിവസമാണ് നടി ഹണിറോസും ആയി ബന്ധപ്പെട്ട ഒരു വാർത്താ സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നത്. നടി ഹണി റോസിന് വേണ്ടി തമിഴ്നാട്ടിൽ ഒരു അമ്പലം പണിതിരിക്കുന്നു എന്ന രീതിയിലുള്ള വാർത്തയും വിശേഷങ്ങളും ആയിരുന്നു അവ.

എന്നാൽ നടി ഹണിറോസിനു വേണ്ടി മാത്രമല്ല എനിക്കുവേണ്ടിയും അമ്പലം പണിതിട്ടുണ്ട് എന്ന വാദവുമായാണ് സൗപർണിക രംഗത്തെത്തിയിരിക്കുന്നത്. പാണ്ടി എന്ന് പേരുള്ള ഒരാൾ തനിക്ക് കഴിഞ്ഞ 15 വർഷമായി മെസ്സേജ് അയക്കാറുണ്ട് എന്നും തനിക്ക് മാത്രമല്ല തന്റെ ഭർത്താവിനും മെസ്സേജ് അയക്കാറുണ്ട് എന്നും താരം പറഞ്ഞു. കൂടാതെ തനിക്കയച്ച മെസ്സേജുകൾ ആരാധകരെ കാണിക്കുകയും ചെയ്യുന്നുണ്ട്. ദൈവത്തെ കാണുന്നതുപോലെയാണ് കാണുന്നത് എന്നും തന്റെ എല്ലാ പിറന്നാളിനും മറ്റു വിശേഷ ദിവസങ്ങളിലും അവർ പായസം വെക്കുകയും മറ്റ് ആഘോഷങ്ങൾ നടത്തുകയും ചെയ്യുന്നു എന്ന് പറയാറുണ്ടെന്നും താരം പറയുന്നു. ഞങ്ങളുടെ കുടുംബത്തിന് നിങ്കൾ കടവുൾ മാതിരി എന്നും ഇവിടെ ക്ഷേത്രം വരെ ഉണ്ടെന്നും പറയാറുണ്ട് എന്നും താരം പറഞ്ഞു.. എന്നോട് ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ഹണിറോസ് പറഞ്ഞത് തീർച്ചയായും ശരിയായിരിക്കും എന്നാണ് താരം വീഡിയോയിലൂടെ പറയുന്നത്.

Rate this post