ഗർഭിണിയായിരിക്കേ ഒരു നേരത്തെ ഭക്ഷണത്തിന് പോലും കഷ്ടപ്പെട്ടു.!! ഐസിയൂ മുന്നിൽ ഇരുന്നു പൊട്ടി കരഞ്ഞ നിമിഷങ്ങൾ; മനസ്സ് തുറന്ന് അശ്വതി ശ്രീകാന്ത്.!! | Television Actress Aswathy Sreekanth Life Story

Aswathy Sreekanth Life Story : ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി തന്റെ കരിയര്‍ തുടങ്ങിയ അശ്വതിക്ക് വലിയ ജന പിന്തുണ ലഭിച്ചു. ചക്കപ്പഴം എന്ന പരമ്പരയിൽ ആശ എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരെ അമ്പരപ്പിച്ച താരത്തിന് വലിയ ആരാധക പിന്തുണയാണ് ലഭിച്ചത്.

ഇപ്പോൾ താരം തന്റെ ഭര്‍ത്താവ് ശ്രീകാന്തിനും മക്കളായ പത്മയുടെയും കമലയുടെയും ഒപ്പം സന്തോഷത്തോടെ ജീവിക്കുകയാണ്. താരത്തിന്റെതായി ഇപ്പോൾ ശ്രദ്ധ നേടുന്നത് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ചാനല്‍ പ്രോഗ്രാമിൽ മത്സരിക്കാന്‍ എത്തിയപ്പോൾ പങ്കുവെച്ച വിശേഷങ്ങളാണ്. തന്റെ പ്രണയ കാലത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും അശ്വതി തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാവുകയാണ്.

അശ്വതിയുടെ പ്രണയവും വിവാഹവും എല്ലാം വീട്ടിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി എന്നും ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ ആണ് അശ്വതി ശ്രീകാന്തിനെ വിവാഹം കഴിച്ചത്. “പ്രണയ കാലത്ത് അശ്വതിയുടെ അമ്മ ആ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു, വീട്ടിൽ വലിയ പ്രശ്നങ്ങൾക്ക് തന്റെ പ്രണയം കാരണമായെന്നും താരം പറഞ്ഞു. താരം സ്‌കൂളില്‍ പഠിക്കുമ്പോഴാണ് തന്റെ ഭര്‍ത്താവ് ശ്രീകാന്തുമായി താന്‍ പ്രണയത്തിലാവുന്നത് എന്നാണ് അശ്വതി പറയുന്നത്. അദ്ദേഹം പ്രണയം പറഞ്ഞപ്പോൾ എനിക്ക് പ്രത്യേകിച്ചൊന്നും പുള്ളിയോട് തോന്നിയിരുന്നില്ല, അതുകൊണ്ട് ഞാൻ സീരിയസായി എടുത്തില്ല.

പിന്നീട് പ്ലസ്ടു കഴിഞ്ഞ് പോകാന്‍ നേരത്ത് നേരിട്ട് വന്നിട്ട് എന്നോട് ഇക്കാര്യം പറഞ്ഞു ‘എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ്, നിനക്കും ഇഷ്ടമാണോ എന്ന്’. പുള്ളി അന്ന് ചോദിച്ചതിന് ശേഷം പ്രണയത്തിൽ ആവുകയായിരുന്നു” എന്നാണ് താരം വിഡിയോയിൽ പറഞ്ഞത്. ദാമ്പത്യ ജീവിതത്തിൽ ആദ്യ പ്രസവം താരത്തിന് വല്ലാത്ത അനുഭവം നൽകിയെന്നും അശ്വതി കൂട്ടിച്ചേർത്തു. ഗർഭിണി ആയ സമയത്ത് ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി നെടുവീർപ്പ് ഇട്ട നിമിഷങ്ങൾ പോലും ഉണ്ടായിരുന്നതായി അശ്വതി പറഞ്ഞു. ഈ വിഡിയോയിൽ താരം വല്ലാതെ വികാരഭരിതയായാണ് സംസാരിച്ചത്. നിറ കണ്ണുകളോടെയാണ് തന്റെ ജീവിതത്തെ കുറിച്ച് അശ്വതി പ്രോഗ്രാമിൽ മനസ് തുറന്നത്.