ഇതുപോലെ റവ ഉപ്പുമാവ് ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുംട്ടോ… 😋😋 കിടുവാണ് 👌👌

ഉപ്പുമാവ് ഇഷ്ടമാണോ.. ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ..വീണ്ടും വീണ്ടും കഴിക്കാൻ തോന്നും. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. പാൻ വരുമ്പോൾ അൽപ്പം നെയ്യൊഴിച്ചു കൊടുത്തു അതിൽ ആവശ്യത്തിനുള്ള റവ ചേർത്തു നന്നായി ഒന്ന് വറുത്തെടുക്കാം.

ചേരുവകൾ :

 • നെയ്യ് – 2 ടിപ്സ്
 • ഓയിൽ – 3 ടിപ്സ്
 • സവാള – 1 എണ്ണം
 • പച്ചമുളക് – 2
 • ഇഞ്ചി – ഒരു കഷ്ണം
 • കറിവേപ്പില,ഉപ്പ് – ആവശ്യത്തിന്
 • പഞ്ചസാര – ഒരു നുള്ള്
 • കടുക് – 1 ടിപ്സ്
 • കടലപരിപ്പ്‌ – 1 ടിപ്സ്
 • ഉഴുന്ന് – 1 ടിപ്സ്
 • വെള്ളം – 3 കപ്പ്

തയ്യാറാക്കുന്ന വിധം:

ചെറിയ തീയിൽ നന്നയി ഇളക്കി കൊടുക്കണം. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റം.അതിനു ശേഷം അൽപ്പം ഓയിൽ ഒഴിച്ച് കടുക് പൊട്ടിച്ചെടുക്കാം. അതിലേക്കു കടല പരിപ്പ്, ഉഴുന്ന്, കറിവേപ്പില, ആവശ്യമെങ്കിൽ അൽപ്പം അണ്ടിപരിപ്പും ചേർക്കാം.

സവാള അരിഞ്ഞതും ഇഞ്ചി പച്ചമുളക് എന്നിവ അരിഞ്ഞു വെച്ചത് കൂടി ചേർത്തതിന് ശേഷം എല്ലാം കൂടി ഒന്നു വഴറ്റി എടുക്കണം. ഇതിലേക്ക് വെള്ളം ഒഴിക്കുന്നതിന്റെ കൂടെ ആവശ്യത്തിന് ഉപ്പു കൂടി ചേർക്കാം. അൽപ്പം പഞ്ചസാര കൂടി ചേർത്താൽ നല്ല സ്വാദുണ്ടാവും.

വെള്ളം തിളച്ചു വരുമ്പോൾ അതിലേക്കു സാവധാനം റവ ചേർത്ത് കൊടുക്കണം. വെള്ളത്തിൽ കിടന്നു നന്നായൊന്നു തിളച്ചതിനു ശേഷം കുറച്ചു നേരം മൂടിയ വെക്കാം ശേഷം വറ്റിച്ചെടുക്കാം. ആവശ്യമെങ്കിൽ നാളികേരം ചേർക്കാം. സൂപ്പർ ടേസ്റ്റ് ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ… credit : Jaya’s Recipes – malayalam cooking channel

കണവ / കൂന്തൾ ക്ലീൻ ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം :