എത്ര കഴിച്ചാലും മതി വരാത്ത സൂപ്പർ പഞ്ഞി അപ്പം.. നേരം ഏതുതന്നെയായലും ഇത് മാത്രം മതി😋😋😋

നല്ല ടേസ്റ്റിയായ പഞ്ഞി അപ്പം ആണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. നല്ല സോഫ്റ്റ് ആയ ഇത് ആവിയിൽ വേവിക്കുന്നതായത് കൊണ്ട് തന്നെ നല്ല ഹെൽത്തിയാണ്. എല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണിത്.

ചേരുവകൾ :

  • അരിപ്പൊടി – 2
  • ബേക്കിംഗ് പൗഡർ – 1/2 tsp
  • പഞ്ചസാര – 4 tbsp
  • ഉപ്പ് ആവശ്യത്തിന്
  • തേങ്ങപാൽ 1 കപ്പ്
  • വാനില എസ്സെൻസ്

അരിപ്പൊടി ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് ബേക്കിംഗ് പൗഡർ, പഞ്ചസാര, ഉപ്പ് ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. മധുരം ബാലൻസ് ചെയ്യുന്നതിനാണ് ഉപ്പ് ചേർക്കുന്നത്. ഇതിലേക്ക് തേങ്ങാപാൽ ഒഴിച്ച് നന്നായി ഇളക്കുക. വാനില എസ്സെൻസ് ചേർക്കുക.

ഈ മിക്സ് 15 മിനുട്ട് റസ്റ്റ് ചെയ്യാൻ വെക്കണം. അതിനുശേഷം ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. തയ്യാറാക്കുന്നവിധം വിശദമായി തന്നെ വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Mums Daily

കണവ / കൂന്തൾ ക്ലീൻ ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം :