ഉഴുന്നുവടയിൽ ഈ ഒരൊറ്റ ചേരുവ ചേർത്ത് ഉണ്ടാക്കി നോക്കൂ 😋😋 കിടിലനാണ് കേട്ടോ..👌👌

പുറമെ നല്ല ക്രിസ്‌പി ആയതും ഉള്ളിൽ നല്ല സോഫ്റ്റ് ആയതുമായ ഉഴുന്ന് വട നമുക്കും എളുപ്പത്തിൽ ഉണ്ടാക്കാം. കടകളിൽ നിന്നും വാങ്ങുന്നതിനേക്കാൾ ടേസ്റ്റ് ആയി ഉഴുന്ന് വാട തയ്യാറാക്കി എടുക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.. ഈ പൊടി കൈകൾ ചെയ്താൽ മൊരിഞ്ഞ ഉഴുന്ന് വട ഉണ്ടാക്കാം.

എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.. ഉഴുന്ന് അല്പംനേരം കുതിർത്തി വെച്ച ശേഷം മിക്സിയിൽ വെള്ളമില്ലാതെ അരച്ചെടുക്കാം. ഇതിലേക്ക് രണ്ടു സ്പൂൺ അരിപൊടി കൂടി ചേർത്ത് കൊടുക്കാം നന്നായി ഇളക്കി ചേർത്ത ശേഷം 5 മണിക്കൂർ മൂടിവെക്കാ൦.

അതിനു ശേഷം മാവ് അൽപ്പം പുളിച്ചു പൊന്തി വന്നിട്ടുണ്ടാകും ഇതിലേക്ക് സവാള അരിഞ്ഞത്, ചതച്ച കുരുമുളക്, അൽപ്പം സാമ്പാര്പൊടി, ഇഞ്ചി, പച്ചമുളക് എന്നിവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം.. വറുത്തെടുക്കുന്നതിന്റെ തൊട്ടു മുൻപ് മാത്രം ഇവയെല്ലാം ചേർത്ത് കൊടുക്കാവുന്നു അക്കാര്യം ശ്രദ്ധിക്കണം.

ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് വറുത്തെടുക്കാം. രണ്ടു കൈകളും വെള്ളത്തിൽ മുക്കിയെടുത്ത ശേഷം ഒരു ഉരുളയെടുത്തു തിളച്ചു വന്ന എണ്ണയിലേക്ക് ഇട്ടു കൊടുത്തു വറുത്തു കോരിയെടുക്കാം. ഇങ്ങനെയൊന്നു ചെയ്തു നോക്കൂ… ഈ പൊടികൈകൾ പരീക്ഷിച്ചാൽ വ്യത്യാസം അനുഭവിച്ചറിയാം. ട്രൈ ചെയ്തു നോക്കൂ… credit : Deena Afsal (cooking with me)

Easy crispy chicken fry in thattukada style Malayalam :