ഇത് ഉണ്ണിയപ്പമല്ല.. കണ്ണൂരിന്റെ സ്വന്തം കണ്ണൂരപ്പം 😋😋 സ്പെഷ്യൽ പഞ്ചാരയപ്പം തയ്യാറാകാം 👌👌

കണ്ണൂരപ്പം, പഞ്ചാരയപ്പം, വെള്ള ഉണ്ണിയപ്പം, പഞ്ചാര നെയ്യപ്പം, എന്നിങ്ങനെ നിരവധി പേരുകളുണ്ട് ഈ അപ്പത്തിന്. കണ്ടാല്‍ ഉണ്ണിയപ്പത്തിനു സമാനമായതും എന്നാൽ രുചിയില്‍ വ്യത്യാസവുമാണ് ഈ അപ്പം. സ്വാദിഷ്ടമായതും കാഴ്ച്ചയിൽ സുന്ദരനുമായ കണ്ണൂരപ്പം എങ്ങനെ ഉണ്ടാക്കുന്നതെന്ന് നോക്കാം.

ചേരുവകള്‍

  1. പച്ചരി : 1 കപ്പ്
  2. പഞ്ചസാര : 3/4 കപ്പ്
  3. ചോറ് : 1/4 കപ്പ്
  4. ഏലക്ക : 2 എണ്ണം
  5. മൈദ : 1/4 കപ്പ്
  6. ബേക്കിങ് പൗഡര്‍ 1/4 ടീസ്പൂണ്‍
  7. എണ്ണ : വറുക്കാൻ ആവശ്യത്തിന്
  8. ഉപ്പ് : ഒരു നുള്ള്

പാകം ചെയ്യുന്ന വിധം :

തയ്യാറാക്കുന്നതിനായി പച്ചരി നാല് മണിക്കൂർ കുതിർത്തി വെക്കുക. ശേഷം മിക്സിയുടെ ജാറിൽ പച്ചരിയും ചോറും കുറച്ചു വെള്ളമൊഴിച്ചു അരച്ചെടുക്കാം. അതിലേക്കു പഞ്ചസാരയും മൈദയും ആവശ്യത്തിന് വെള്ളവും ചേർത്ത് വീണ്ടും അടിച്ചെടുക്കാം. ചെറിയ തരികൾ ഉള്ള രീതിയിൽ അരച്ചാൽ മതിയാവും.

ഈ മാവ് എട്ടു മണിക്കൂർ മാറ്റിവെക്കാം. അതിനു ശേഷം ബേക്കിംഗ് സോഡാ, ഒരു നുള്ള് ഉപ്പ്, ഏലക്കാപ്പൊടി എന്നിവ കൂടി നന്നായി മാവിൽ യോജിപ്പിച്ച ശേഷം ഉണ്ണിയപ്പം തയ്യാറാക്കാം. നല്ല സോഫ്റ്റ് ആയ ഈസി ആയി തയ്യാറാക്കാൻ കഴിയുന്ന മധുരമൂറും ടേസ്റ്റി പാഞ്ചാരയപ്പം റെഡി. എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്. ട്രൈ ചെയ്തു നോക്കൂ.. credit : Ammu’s CookBook

നുറുക്ക് ഗോതമ്പു കൊണ്ട് പഞ്ഞി പോലെ സോഫ്റ്റ് ഉണ്ണിയപ്പം :