നോൺ വെജ് പ്രേമികൾക്കായി രുചികരമായ മത്തി അച്ചാർ; ഇനി വായിൽ കപ്പലോടും… | Tasty And Variety Mathi Achar Recipe Malayalam

Tasty And Variety Mathi Achar Recipe Malayalam : ഒരു വെറൈറ്റി അച്ചാർ റെസിപ്പി നോക്കിയാലോ.? മലയാളിയുടെ പ്രിയപ്പെട്ട മത്തികൊണ്ട്!! ആറുമാസം വരെ സൂക്ഷിക്കാവുന്ന കിടിലൻ റെസിപ്പി ഇതാ. മത്തി നല്ല ക്ലീൻ ചെയ്ത് മുക്കാൽ മുതൽ ഒരിഞ്ച് നീളത്തിലുള്ള ചെറിയ പീസുകൾ ആക്കി മുറിക്കുക. ഒരു ടേബിൾസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഉപ്പും വിനാഗിരിയും ചേർത്ത് 15 മിനിറ്റ് നേരം മാരിനെറ്റ് ചെയ്തു വെക്കുക. ഒരു പാൻ ചൂടാക്കി നല്ലെണ്ണ ഒഴിച്ച് മത്തി ഡീപ് ഫ്രൈ ചെയ്തെടുക്കുക. ജലാംശം എല്ലാം പോകത്തക്ക രീതിയിൽ നല്ലവണ്ണം ഫ്രൈ ചെയ്തെടുക്കണം.രണ്ടു പുറവും നന്നായി മൊരിഞ്ഞ ശേഷം പാത്രത്തിലേക്ക് കോരി മാറ്റി വെക്കുക. രണ്ടു പുറവും നന്നായി മൊരിഞ്ഞ ശേഷം പാത്രത്തിലേക്ക് കോരി മാറ്റി വെക്കുക.

 • ഒരു കിലോ ചെറിയ മത്തി
 • ഇഞ്ചി
 • വെളുത്തുള്ളി
 • പച്ചമുളക്
 • കറിവേപ്പില
 • അച്ചാർ പൊടി
 • മഞ്ഞൾപ്പൊടി
 • കടുക്
 • ഉലുവ പൊടിച്ചത്
 • മുളകുപൊടി
 • കശ്മീരി ചില്ലി പൗഡർ
 • കായപ്പൊടി
 • വിനാഗിരി

ഒരു പാൻ ഗ്യാസ് അടുപ്പിൽ വെച്ച് ചൂടായ ശേഷം ഫ്രൈ ചെയ്യാൻ ഉപയോഗിച്ച എണ്ണയും അല്പംകൂടി നല്ലെണ്ണയും ചേർത്ത് എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ശേഷം ആവശ്യത്തിന് ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക. പച്ചമുളക് ചേർക്കുക. അൽപസമയം പച്ചമുളക് മൂപ്പിച്ച ശേഷം കറിവേപ്പില ചേർത്ത് കൊടുക്കുക മീഡിയം തീയിൽ ആണ് ഇത് ചെയ്യേണ്ടത്. തീ ലോ ഫ്‌ളൈമിലേക്ക് മാറ്റിയ ശേഷം ഇതിലേക്ക് മസാലപ്പൊടികൾ ചേർക്കുക. രണ്ട് ടേബിൾസ്പൂൺ കാശ്മീരി ചില്ലി പൗഡർ അര ടേബിൾസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടി രണ്ട് ടേബിൾ സ്പൂൺ അച്ചാർ പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Thalassery Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit :
Thalassery Kitchen