“കളരിപ്പയറ്റ്.. യുദ്ധക്കളത്തിലെ കല, എല്ലാ ആയോധനകലയുടെയും മാതാവ്”.. കളരിവേഷത്തിൽ തിളങ്ങി സ്വാസിക വിജയ്.!!!

സിനിമ സീരിയൽ രംഗത്ത് ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ നടിയാണ് സ്വാസിക വിജയ്. തമിഴ് സിനിമകളിലൂടെയാണ് അരങ്ങേറ്റം എങ്കിലും ഇന്ദ്രൻറെ സീത എന്ന പേരിൽ മലയാള പ്രേക്ഷകർക്കിടയിൽ നല്ലൊരു സ്ഥാനം നേടാൻ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്.

ലോക്ക് ഡൗൺ കാലമായതുകൊണ്ട് തന്നെ പല താരങ്ങളും ഫോട്ടോഷൂട്ടുമായി സമൂഹ മാധ്യമങ്ങളിൽ തിരക്കിലാണ്. കളരിപ്പയറ്റ് വേഷത്തിലുള്ള സ്വാസികയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

“കളരിപ്പയറ്റ്.. യുദ്ധക്കളത്തിലെ കലകളിൽ പരിശീലിക്കുക എല്ലാ ആയോധനകലയുടെയും മാതാവ് കാണുന്നത് പോലെ എളുപ്പമല്ല ഇത് ചെയ്യാൻ” എന്നാണ് ഇതിന് സ്വാസിക നൽകിയിരിക്കുന്ന താരം ക്യാപ്ഷൻ. അർഷാദ് ആണ് ഈ ഫോട്ടോഷൂട്ടിനു പിന്നിൽ.

“ഒരു ആഗ്രഹം കൊണ്ട് ചെയ്യുന്നതാണ് പെർഫെക്റ്റ് ആയിട്ടില്ലട്ടോ” എന്നും താരം ഈ ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. സ്വാസികയുടെ സാരിയിലുള്ള ഫോട്ടോഷൂട്ടുകലും മോഡൽ ലുക്കിലുള്ള ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

തൻറെ ഏറ്റവും ഇഷ്ട്ടാവേഷമായ സാരിയിലുള്ള ചിത്രങ്ങൾക്ക് താൽക്കാലികമായി വിട നൽകിയിരിക്കുകയാണ് താരം ഇപ്പോൾ. ” കട്ടപ്പനയിലെ ഋതിക്‌ റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി തുടങ്ങിയ സിനിമകളിലെ സ്വാസികയുടെ വേഷങ്ങളും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.