കാർത്തുമ്പി റീലോഡഡ്!! സൂര്യനെ പോലെ സ്ട്രോബറിയുമായി സ്വാസിക; അവളുടെ സ്ഥാനം എവിടെയെന്ന് അവൾക്കറിയാം… | Swasika Vijay In Strawberry Grove Viral Malayalam
Swasika Vijay In Strawberry Grove Viral Malayalam : മലയാളികളുടെ ഇഷ്ട താരമാണ് സ്വാസിക.ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസ്സു കീഴടക്കിയ സ്വാസിക മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലൂടെ ആണ് മിനിസ്ക്രീനിലേക്കു എത്തിയത്. തുടർന്ന് തമിഴ് സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയ മികവ് കാഴ്ച്ചവച്ചു.
നടി എന്നതിൽ ഉപരിയായി നർത്തകി കൂടിയാണ് സ്വാസിക. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഡാൻസ് വീഡിയോകളും മറ്റ് ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടി സ്വാസിക. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ കിടിലൻ ഫോട്ടോ ഷൂട്ടാണ്. കിടിലൻ ഔട്ട് ഫിറ്റിൽ ഗംഭീര ലുക്കിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഈ ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. കയ്യിൽ മനോഹരമായ സ്ട്രോബെറിയുമായി എത്തിയ താരത്തിന്റെ ചിത്രങ്ങൾ കണ്ടാൽ ആരുമൊന്ന് നോക്കും. താരം കിടിലൻ ഓർണമെൻറ്സ് അണിഞ്ഞാണ് ഈ ചിത്രത്തിൽ എത്തിയത്. ബ്ലാക്ക് ഗോൾഡ് ഡിസൈനിങ് സ്റ്റുഡിയോയുടെ കോസ്റ്റ്യൂട്ട് താരം എത്തിയ താരത്തിന്റെ സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത് രശ്മി മുരളീധരൻ ആണ്. മേക്കപ്പ് ആർട്ടിസ്റ്റ് അഭിലാഷ് ചിക്കു താരത്തിന് മികച്ച ലുക്ക് സമ്മാനിച്ചു.
അനോഖി പ്രിയ കിഷോറിന്റെ ഡിസൈനർ ആന്റിക് ഓർണമെൻസ് ആണ് താരം ഉപയോഗിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫർ ജിഷ്ണു മുരളി ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിത്രത്തിന് സ്വാസിക ക്യാപ്ഷൻ നൽകിയത് ‘ ഷി വാസ് ലൈക് ദി സൺ, ഷീ ന്യൂ ഹെർ പ്ലേസ് ഇൻ ദി വേൾഡ്, ഷി വുഡ് ഷൈൻ എഗൈൻ രേഗാർഡ്ലെസ്സ് ഓഫ് ഓൾ ദി സ്റ്റോർമ്മ്സ് ആൻഡ് ചേഞ്ചബിൾ വെതർ ഷി വുഡന്റ് അഡ്ജസ്റ്റ് ഹെർ പർപ്പസ് തിങ്ങ്സ് ദാറ്റ് പാസ്സ് ‘ എന്നാണ്. ചിത്രം പങ്കുവെച്ച് വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.