സ്വാന്തനം ഇന്ന് : 467 | 13 മെയ് 2022 | തമ്പി വീണ്ടും അസുരരൂപം അണിയുന്നു..!? ദേവിക്കെതിരെ തിരിഞ്ഞ് തമ്പി… | Santhwanam Today

Santhwanam Today : സാന്ത്വനത്തിന് ഇതെന്ത് പറ്റി??? തീർത്തും കണ്ണീർക്കടലായി മാറുകയാണല്ലോ സാന്ത്വനം പരമ്പര. അപ്പുവിന് ജനിക്കാനിരുന്ന കുഞ്ഞ് നഷ്ടമായതോടെ സാന്ത്വനം മുങ്ങിത്താഴുകയായിരുന്നു. ഒരു കണ്ണീർ പരമ്പരയുടെ ലെവലിലേക്ക് സാന്ത്വനം ഊർന്നിറങ്ങുമ്പോൾ പ്രേക്ഷകർക്ക് അത്‌ കണ്ടുനിൽക്കാനാവുന്നില്ല. ഏറെ ആരാധകരുള്ള പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിലും ഒന്നാം സ്ഥാനത്ത് തന്നെ. എന്നാൽ പരമ്പരയുടെ പുതിയ എപ്പിസോഡുകളൊന്നും കാണാൻ പ്രേക്ഷകർക്ക് വലിയ താല്പര്യമില്ല എന്നതാണ് സത്യം. അപ്പുവിന്റെ കുഞ്ഞ് നഷ്ടപ്പെട്ടതിന്റെ പഴി ദേവിക്കാണ്.

അനിയന്മാരെ സ്വന്തം മക്കളായി നോക്കാൻ വേണ്ടി ഒരു കുഞ്ഞിനെ വേണ്ടെന്ന് വെച്ചയാളാണ് ദേവി. ആ ദേവിക്കാണ് ഇന്ന് ഇത്തരത്തിൽ കുത്തുവാക്കുകൾ കേൾക്കേണ്ടിവരുന്നത്. തമ്പി പറയുന്നതനുസരിച്ചാണ് അംബിക ദേവിയെ കുറ്റക്കാരിയാക്കുന്നത്. ദേവിയുടെ ദോഷം കൊണ്ടാണ് ഈ അനർത്ഥങ്ങൾ സംഭവിക്കുന്നതെങ്കിൽ അതിനുള്ള പരിഹാരക്രിയകൾ ചെയ്യണമെന്ന് ഉപദേശിച്ചിട്ടാണ് അംബിക സാന്ത്വനത്തിൽ നിന്ന് മടങ്ങിയത്. അംബിക തിരിച്ചുപോയതിന് പിന്നാലെ ദേവി വലിയ സങ്കടത്തിൽ തന്നെയാണ്.

ആ സങ്കടം ദേവിക്ക് താങ്ങാനാവുന്നതിലും അപ്പുറം തന്നെ. താൻ ഏറെ ആരാധിക്കുന്ന കൃഷ്ണഭഗവാനോട് ദേവി എല്ലാ സങ്കടവും പറയുന്നുമുണ്ട്. എന്നാൽ തമ്പി വാശിയിലാണ്. ദേവിയോടുള്ള അയാളുടെ ദേഷ്യം മുറുകുകയാണ്. ദേവി ഉള്ള സാന്ത്വനത്തിൽ നിന്നും അപ്പുവിനെ തിരിച്ചുകൊണ്ടുവരും എന്ന വാശിയിലാണ് തമ്പി. അത്‌ തമ്പി അംബികയോട് പറയുന്നതും പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ കാണിക്കുന്നുണ്ട്.

പ്രതിസന്ധിഘട്ടം തരണം ചെയ്യുമ്പോഴും ഇനിയും സങ്കടം വിട്ടുമാറാത്ത മനസുമായി ലക്ഷ്മിയമ്മയോട് സംസാരിക്കുന്ന അപർണയെയും പ്രൊമോയിൽ കാണിച്ചിട്ടുണ്ട്. അപ്പുവിന്റെ സങ്കടം പോലെ തന്നെ ഹരിയുടെ തളർച്ചയും സാന്ത്വനം വീട്ടുകാരെ ഏറെ ബാധിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് ശിവനും അഞ്‌ജലിയും സംസാരിക്കുന്നുമുണ്ട്. ഇനിയുള്ള എപ്പിസോഡുകളിൽ വീണ്ടും അസുരരൂപം അണിയുന്ന തമ്പിയെ കാണിക്കാനാണോ പ്ലാൻ എന്ന് സാന്ത്വനം ആരാധകർ ചോദിക്കുന്നുണ്ട്.

Watch Santhwanam Today Episode : 467 | 13 May 2022