സ്വാന്തനം ഇന്ന് : 459 | 04 മെയ് 2022 | രാജേശ്വരി അപ്പച്ചിയെ പുറത്താക്കി അംബിക..!! | Santhwanam Today

Santhwanam Today : കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരുള്ള ഈ പരമ്പര റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ കുറച്ച് എപ്പിസോഡുകളായി ആരാധകർക്കെല്ലാം ഏറെ നിരാശയാണ്. സാന്ത്വനം കുടുംബത്തിൽ സന്തോഷം വരുന്നു എന്ന് വിചാരിച്ചിരുന്നു എങ്കിലും ഇപ്പോൾ തെറ്റി. അപ്പുവിന് ജനിക്കാനിരുന്ന കുഞ്ഞായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാൽ ആ പ്രതീക്ഷ വിഫലമായിരിക്കുകയാണ് ഇപ്പോൾ. ഏവരും ആ സങ്കടത്തിലാണ്.

സാന്ത്വനം കുടുംബത്തിൽ പഴയ ചിരിയും കളിയും എല്ലാം നിലച്ചു. അപ്പുവിനെ ആശ്വസിപ്പിക്കുന്ന ശങ്കരനെയാണ് പുതിയ പ്രൊമോ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഒപ്പം അപ്പുവിന് ഈ അവസ്ഥ ഉണ്ടായിരിക്കുന്നതിന് കാരണക്കാരി ജയന്തി ആണോ എന്ന സംശയം ശിവൻ അഞ്ജലിയോട് പ്രകടിപ്പിക്കുന്നതും കാണിക്കുന്നുണ്ട്. ജയന്തി അപ്പുവിനെ എരിപിരി കയറ്റി അമരാവതിയിലേക്ക് വിട്ടതാണ് എങ്കിൽ തീർച്ചയായും ജയന്തി ഇതിന് അനുഭവിക്കുക തന്നെ ചെയ്യും എന്നാണ് ശിവേട്ടൻ പറയുന്നത്.

തമ്പിയോട് കയർക്കുന്ന അംബികയെ പ്രൊമോ വീഡിയോയിൽ കാണാം. ഇനി നിങ്ങളുടെ ചേച്ചിയോ അനിയത്തിയോ അങ്ങനെ ആരും ഈ വീട്ടിൽ കയറി പോകരുത് എന്നാണ് അംബിക തമ്പിക്ക് നൽകുന്ന മുന്നറിയിപ്പ്. എന്താണെങ്കിലും സാന്ത്വനം പരമ്പരയിൽ ഈ ആഴ്ച ദുഃഖഭരിതമായ മുഹൂർത്തങ്ങൾ മാത്രമാണ് കാണാനാവുക എന്നതാണ് പ്രേക്ഷകരെയും നിരാശപ്പെടുത്തുന്നത്. നടി ചിപ്പിയാണ് പരമ്പരയുടെ നിർമ്മാതാവ്.

ചിപ്പിക്ക് പുറമേ രാജീവ് പരമേശ്വരൻ, രക്ഷാ രാജ്, ഗിരീഷ് നമ്പ്യാർ, സജിൻ, ഗോപിക, അച്ചു തുടങ്ങിയ വൻ താരനിരയാണ് പരമ്പരയിൽ അണിനിരക്കുന്നത്. ഏവരും ഏറെ ആവേശത്തോടെയാണ് സാന്ത്വനത്തിന്റെ ഓരോ എപ്പിസോഡും കാണാറുള്ളത്. അപ്പുവിന്റെ സ്വപ്നം വിഫലമായതോടെ സാന്ത്വനം വീട്ടിൽ ഇനി ജനിക്കുന്നത് ആരുടെ കുഞ്ഞ് എന്ന ചർച്ചയും ആരാധകർക്കിടയിൽ ആരംഭിച്ചിട്ടുണ്ട്.

Watch Santhwanam Today Episode : 459 | 04 May 2022