സ്വാന്തനം ഇന്ന് : 454 | 28 ഏപ്രിൽ 2022 | മാപ്പ് പറച്ചിലിനിടയിലും ശിവനെ അപമാനിക്കാൻ ജയന്തി..!! | Santhwanam Today

Santhwanam Today : പ്രേക്ഷകമനസ് തൊട്ടറിയുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പരയിൽ അണിനിരക്കുന്നതെല്ലാം പ്രേക്ഷകപ്രീതിയാർജിച്ച താരങ്ങൾ തന്നെ. കുടുംബബന്ധങ്ങളിലെ ഇണക്കങ്ങളും പിണക്കങ്ങളും പൊട്ടലും ചീറ്റലും എല്ലാം ഒരേ രസച്ചരടിൽ കൂട്ടിണിയാക്കിയതാണ് സാന്ത്വനം പരമ്പര. സാന്ത്വനം വീട്ടുകാരോട് മാപ്പ് പറയാൻ എത്തിയതാണ് ജയന്തി. സേതുവിന്റെ നിർബന്ധം ഒന്ന് കൊണ്ടുമാത്രമാണ് ജയന്തി അതിന് തയ്യാറാകുന്നത്.

മാപ്പ് പറയാനെത്തിയ ജയന്തിയെ അഞ്‌ജലി നൈസായി ഒന്ന് ട്രോളിയിരുന്നു. പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ കണ്ട് ജയന്തിയുടെ സ്വഭാവത്തിലെ മാറ്റം എത്രത്തോളം റിയൽ ആണെന്ന് ഉറപ്പിക്കുകയാണ് പ്രേക്ഷകർ. മാപ്പ് പറയാൻ വന്ന കൂട്ടത്തിൽ ശിവനെ ഒന്ന് അപമാനിക്കാനുള്ള അവസരവും ജയന്തി ഉപയോഗിക്കുന്നുണ്ട്. തനിക്ക് പറ്റിയത് ഒരു അബദ്ധമായിരുന്നെന്നും അതേപോലെ ഒരു അബദ്ധമല്ലേ ശിവനും പറ്റിയതെന്ന് പറഞ്ഞ് ശിവനെ മോശക്കാരനാക്കാൻ കിണഞ്ഞുശ്രമിക്കുകയാണ് ജയന്തി.

സാന്ത്വനത്തിൽ നിന്നും ഇറങ്ങിയ ജയന്തി ആദ്യം തന്നെ സംസാരിക്കുന്നത് രാജേശ്വരിയുമായാണ്. ശിവനും ഹരിക്കുമെതിരെ രാജേശ്വരി പുതിയ കരുക്കൾ നീക്കുന്നു എന്നതറിഞ്ഞതോടെ അതീവസന്തോഷത്തിലാണ് ജയന്തി. ഒരുപക്ഷേ രാജേശ്വരിക്ക് വേണ്ട എല്ലാ പിന്തുണയും ഇനി നൽകുന്നത് ജയന്തി ആയിരിക്കും. അതേ സമയം രാജേശ്വരി ചെയ്തുവെക്കുന്ന പ്രശ്നങ്ങൾ മൂലം സാന്ത്വനത്തിലേക്ക് പോവാൻ പോലും കഴിയാത്ത അവസ്ഥയാണെന്നാണ് അംബിക പറയുന്നത്.

ഇത് കേട്ട് തമ്പിയും ചിന്താകുലനാകുന്നുണ്ട്. എന്തായാലും രാജേശ്വരി നടത്തുന്ന പുതിയ നീക്കങ്ങൾക്ക് തമ്പി തടയിടാനാകും സാധ്യത. ആങ്ങളയും പെങ്ങളും കൊമ്പുകോർക്കുന്ന രംഗങ്ങളും സാന്ത്വനത്തിൽ ഉടൻ കണ്ടേക്കാം. അപ്പുവും രാജേശ്വരിക്കെതിരെ ഭീഷണി മുഴക്കിക്കഴിഞ്ഞു. ഇനി അങ്കം തുടങ്ങുകയാണ്. സാന്ത്വനവും രാജേശ്വരിയും തമ്മിൽ ഏറ്റുമുട്ടുന്ന അങ്കം. ഉപാധികളില്ലാത്ത ഒരു കുരുക്ഷേത്രയുദ്ധം തന്നെ. ആ കാഴ്ച്ചകൾക്കായാണ് ഇപ്പോൾ പ്രേക്ഷകരുടെയും കാത്തിരിപ്പ്.

Watch Santhwanam Today Episode : 454 | 28 April 2022