സ്വാന്തനം ഇന്ന് : 453 | 27 ഏപ്രിൽ 2022 | ശിവനെ തൊട്ടുകളിച്ചാൽ അഞ്ജുവിന് പൊള്ളും..!! അത് അപ്പു ആയാലും ആരായാലും… | Santhwanam Today

Santhwanam Today : കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഒരു സാധാരണകുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും ഇത്രമേൽ ഹൃദ്യമായി പറഞ്ഞുവെച്ച മറ്റൊരു പരമ്പര മലയാളം ടെലിവിഷനിൽ ഇതിനുമുന്നേ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. ശിവനും അഞ്ജലിയുമാണ് സാന്ത്വനത്തിലെ ആരാധകപിന്തുണ ഏറ്റവും കൂടുതൽ സ്വന്തമാക്കിയ താരങ്ങൾ. കഴിഞ്ഞ എപ്പിസോഡുകളിലെല്ലാം ശിവന്റെയും അഞ്ജലിയുടെയും കൂടുതൽ പ്രണയാർദ്രമായ രംഗങ്ങൾ കാണിച്ചതോടെ പ്രേക്ഷകരും ഏറെ സന്തോഷത്തിലാണ്.

ഹരിയേട്ടനെ ഉപദ്രവിക്കാൻ മുന്നിട്ടിറങ്ങിയ രാജേശ്വരിയെയും സംഘത്തെയും ശിവൻ വെറുതെ വിട്ടില്ല. മറ്റുള്ളവരുമായി വഴക്കിന് പോകുന്ന മുന്നും പിന്നും നോക്കാതെയുള്ള ഈ സ്വഭാവം നിർത്തണമെന്ന് അഞ്ജു ശിവനെ പ്രത്യേകം ഉപദേശിച്ചിരുന്നു. എന്തിനും എടുത്തുചാടുന്ന ഈ സ്വഭാവം ഒരു എം ബി എക്കാരനായത് കൊണ്ട് ഹരിക്കില്ലെന്ന് അപർണ പറയുന്നത് പുതിയ പ്രോമോ വീഡിയോയിൽ കാണിക്കുന്നുണ്ട്.

എല്ലാ തെറ്റുകൾക്കും മാപ്പ് ചോദിക്കാൻ സാന്ത്വനത്തിലേക്ക് ജയന്തി എത്തുകയാണ്. സേതുവിൻറെ നിർദ്ദേശപ്രകാരമാണ് ജയന്തി മാപ്പ് പറയാൻ ഇത്തവണ സാന്ത്വനത്തിലെത്തുന്നത്. സേതുവിനൊപ്പം സാന്ത്വനത്തിലെത്തുന്ന ജയന്തിയെ അഞ്ജു കണക്കിന് ട്രോളുന്നുമുണ്ട്. ജയന്തിയേടത്തിയുടെ മാപ്പ് പറച്ചിൽ കേൾക്കാൻ എല്ലാവരും കാത്തിരിക്കുകയാണെന്നാണ് അഞ്ജലി പറയുന്നത്. മനസില്ലാമനസോടെയാണ് ജയന്തി മാപ്പ് പറയാൻ തയ്യാറാകുന്നതെന്ന് പ്രോമോ വീഡിയോയിൽ നിന്ന് വ്യക്തം. ഇതുകൊണ്ടൊന്നും ജയന്തിയുടെ സ്വഭാവം നന്നാകുമെന്നും പ്രേക്ഷകർ കരുതുന്നില്ല. ജയന്തി അങ്ങനെയാണ്, എത്ര കിട്ടിയാലും അവർ പഠിക്കില്ല. വീണ്ടും പഴയ പാട്ട് തന്നെ പാടിക്കൊണ്ടിരിക്കും.

നടി ചിപ്പി നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. ചിപ്പി തന്നെയാണ് സാന്ത്വനം കുടുംബത്തിലെ പ്രധാനകഥാപാത്രമായ ദേവിയേടത്തിയെ അവതരിപ്പിക്കുന്നതും. ശിവനും അഞ്ജലിയുമായി സജിനും ഗോപികയും എത്തുമ്പോൾ ജയന്തിയാകുന്നത് നടി അപ്സരയാണ്. റേറ്റിങ്ങിലും ഒന്നാം സ്ഥാനത്താണ് പരമ്പര. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ തമിഴ് പതിപ്പാണ് സാന്ത്വനം.

Watch Santhwanam Today Episode : 453 | 27 April 2022