അമരാവതിയിൽ പോയി ആറടി ശിവനും ഹരിയും..!! | Santhwanam Today

Santhwanam Today : അതെ, ഇന്ന് സാന്ത്വനത്തിൽ ശിവതാണ്ഡവം തന്നെയാണ് അരങ്ങേറുന്നത്. ഹരിയേട്ടന്റെ ദേഹത്ത് കൈവെച്ചവനെ വെറുതെ വിടാൻ ശിവൻ തയ്യാറാകുമെന്ന് കരുതിയെങ്കിൽ അമരാവതിയിലെ രാജേശ്വരിയമ്മച്ചിക്കും രാജശേഖരൻ തമ്പിക്കും തെറ്റിപ്പോയി. സാന്ത്വനം പരമ്പരയുടെ പുതിയ പ്രോമോ വീഡിയോ കണ്ട പ്രേക്ഷകരെല്ലാം ഇന്നത്തെ എപ്പിസോഡ് കാണാനുള്ള കാത്തിരിപ്പിലാണ്. ഹരിയേട്ടന്റെ ദേഹത്ത് ഒരാൾ കൈവെച്ചു എന്നറിഞ്ഞാൽ ഈ അനിയൻ വെറുതെ ഇരിക്കുമോ, അമരാവതിക്കാർ വിചാരിക്കും പോലൊരാൾ അല്ലല്ലോ ശിവേട്ടൻ.

ഹരിയേയും വിളിച്ചുകൊണ്ട് രാജേശ്വരിയുടെ സാമ്രാജ്യത്തിലേക്ക് ഒരു മാസ് ഹീറോ ലുക്കിൽ കടന്നുന്നുചെല്ലുന്ന ശിവനെയാണ് ഇന്നത്തെ പ്രോമോ വിഡിയോയിൽ കാണിച്ചിരിക്കുന്നത്. ഹരിയെ ആക്രമിച്ചയാൾക്ക് കണക്കിന് കൊടുക്കുന്നുണ്ട് ശിവൻ. കൊടും മാസ് പരിവേഷത്തിലാണ് പ്രൊമോയിൽ ശിവേട്ടനെ കാണിച്ചിരിക്കുന്നത്. റൊമാന്റിക്ക് രംഗങ്ങൾ മാത്രമല്ല, സ്റ്റണ്ട് സീനും തനിക്ക് വഴങ്ങുമെന്ന് ശിവേട്ടൻ തെളിയിച്ചിരിക്കുകയാണ്.

ശിവനും ഹരിയും കൂടി രാജേശ്വരിയുടെ ക്യാബിനിലേക്ക് കടന്നുചെല്ലുന്നതും പ്രൊമോയിൽ കാണിക്കുന്നുണ്ട്. ഇന്നെന്തായാലും രാജേശ്വരിക്കുള്ളതും ശിവേട്ടൻ കൊടുത്തോളുമെന്നാണ് പ്രേക്ഷകർ കമ്മന്റ് ചെയ്യുന്നത്. അതേ സമയം ഹരിയെ ഉപദ്രവിക്കാൻ ശ്രമിച്ച വിഷയം തമ്പിയും ഭാര്യയും സംസാരിക്കുന്നതും പ്രൊമോയിൽ കാണാം. ആർക്കും ഒരുപദ്രവവും വരുത്താത്ത ഹരിയെ ഇത്തരത്തിൽ ആക്രമിച്ചത് ക്രൂരതയായിപ്പോയി എന്നാണ് അംബിക പറയുന്നത്. രാജേശ്വരിയുടെ ബിസിനസ് സാമ്രാജ്യത്തിൽ നിന്നും ശിവനും ഹരിയും നേരിട്ടെത്തുന്നത് അമരാവതിയിലേക്കാണ്.

അവരുടെ വരവ് കണ്ടപാടെ തമ്പിയുടെ മുഖം മാറുന്നത് കാണാം. ആ മുഖത്ത് ഭീതിയാണ് നിഴലിക്കുന്നത്. എല്ലാവർക്കും കൊടുക്കാനുള്ളതെല്ലാം കണക്കിന് കൊടുക്കാൻ തന്നെയാണ് ശിവന്റെ പ്ലാൻ. എന്തായാലും സാന്ത്വനത്തിൽ ഇനി ശിവതാണ്ഡവരംഗങ്ങളുടെ കുത്തൊഴുക്കാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഏറെ ആരാധകരുള്ള ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിലും മുൻപന്തിയിലാണ് സാന്ത്വനത്തിന്റെ സ്ഥാനം. നടി ചിപ്പി രഞ്ജിത്താണ് പരമ്പരയുടെ നിർമ്മാതാവ്.

Watch Santhwanam Today Episode : 449 | 22 April 2022