സ്വാന്തനം ഇന്ന് : 448 | 21 ഏപ്രിൽ 2022 | ജയന്തിയെ ഉപേക്ഷിക്കാൻ സേതു… | Santhwanam Today

Santhwanam Today ഒടുവിൽ രാജേശ്വരി അവരുടെ തനിസ്വരൂപം പുറത്തെടുത്തിരിക്കുകയാണ്. ഗുണ്ടകളെ വെച്ചാണ് അവരുടെ പുതിയ നീക്കം. വാടകഗുണ്ടകളെ ഉപയോഗിച്ച് ഹരിയെ തനിക്കരികിലേക്കെത്തിക്കുന്ന രാജേശ്വരിയെ സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോയിൽ കാണാം. കുടുംബപ്രേക്ഷകരുടെ ഹൃദയം കവരുന്ന ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് സാന്ത്വനത്തിനുള്ളത്. സാന്ത്വനത്തിലെ രണ്ടാമത്തെ മരുമകളാണ് അപർണ.

അമരാവതിയിലെ രാജശേഖരൻ തമ്പിയുടെ മകളാണ് അപർണ എന്ന അപ്പു. അപ്പുവിനെയും ഭർത്താവ് ഹരിയെയും അമരാവതിയിൽ എത്തിക്കാൻ പല വഴികളും നോക്കി പരാജയപ്പെട്ടിരുന്നു തമ്പിയും ഇളയ സഹോദരി ലച്ചുവും. അവർക്ക് പിന്നാലെയാണ് രാജേശ്വരിയുടെ വരവ്. ഇപ്പോഴിതാ ഗുണ്ടകളെ വെച്ച് ഹരിയെ വിളിപ്പിക്കുന്നതും നേരിൽ ഭീഷണിപ്പെടുത്തുന്നതും പ്രൊമോയിൽ കാണാം. ഗുണ്ടകൾ ഹരിയെ താഴേക്ക് തള്ളിയിടുന്നതും കാണാം.

ഇതെല്ലാം കണ്ട് വിഷമത്തിലാണ് സാന്ത്വനം പ്രേക്ഷകർ. എന്നാൽ ആരും വിഷമിക്കേണ്ടെന്നും ബാലേട്ടനും ശിവനും ഇതറിഞ്ഞാൽ അടങ്ങിയിരിക്കുമെന്ന് തോന്നുന്നുണ്ടോ എന്നുമാണ് ഒരു വിഭാഗം ആരാധകർ ചോദിച്ചിരിക്കുന്നത്. അനിയന്മാരിൽ ഒരാൾക്ക് നൊന്താൽ ബാലേട്ടൻ ആദ്യം മുന്നിട്ടിറങ്ങും, പിന്നാലെ അടുത്തായാളും. അങ്ങനെയാണ് സാന്ത്വനം കുടുംബം. ജയന്തിയെ ഉപേക്ഷിക്കാൻ തയ്യാറെടുക്കുകയാണ് സേതു. ഇനി ആ ദാമ്പത്യം തുടരാൻ താല്പര്യമില്ലെന്നാണ് സേതു ബാലനോട് പറയുന്നത്.

അതേ സമയം ജയന്തി അഭയം തേടി വീണ്ടും സാവിത്രിയുടെ അടുത്ത് എത്തുന്നതും പ്രൊമോ വീഡിയോയിൽ കാണിച്ചിട്ടുണ്ട്. ഏറെ നിർണ്ണായകമായ കഥാസന്ദർഭങ്ങളിലൂടെയാണ് ഇപ്പോൾ പരമ്പര മുന്നോട്ടുപോകുന്നത്. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ മലയാളം പതിപ്പാണ് സാന്ത്വനം. ചിപ്പി രഞ്ജിത്ത് നിർമ്മാതാവാകുന്ന പരമ്പരയിൽ താരത്തെ കൂടാതെ രാജീവ് പരമേശ്വരൻ, രക്ഷാ രാജ്, ഗിരീഷ്, സജിൻ, ഗോപിക അനിൽ, അപ്സര, രോഹിത്ത്, ദിവ്യ, സരിത തുടങ്ങിയവരും അണിനിരക്കുന്നു. രാജേശ്വരി എന്ന നെഗറ്റീവ് വേഷത്തിൽ തിളങ്ങുന്നത് സിനിമാ സീരിയൽ താരം സീനത്താണ്.

Watch Santhwanam Today Episode : 448 | 21 April 2022