സ്വാന്തനം ഇന്ന് : 446 | 19 ഏപ്രിൽ 2022 | ഇന്നാണോ ശിവാഞ്ജലി ശാന്തിമുഹൂർത്തം..!! | Santhwanam Today

Santhwanam Today : ഏറെ ആരാധകരുള്ള ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. സാന്ത്വനം കുടുംബത്തിലെ വിശേഷങ്ങളറിയാൻ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്. ഏതൊരു കുടുംബത്തിലേക്കും വിളിക്കാതെയെത്തുന്ന വിരുന്നുകാരിയെപ്പോലെ, സാന്ത്വനത്തിലെ ജയന്തിയെപ്പോലെ ഒരാൾ ഉണ്ടാകും. അത്തരക്കാർക്ക് ഒടുവിൽ പെരുവഴി തന്നെയാണ് ശരണം. സാന്ത്വനം ജയന്തിക്ക് വലിയൊരു തിരിച്ചടിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

ജയന്തിയെ കണ്ണും പൂട്ടി വിശ്വസിച്ചിരുന്ന, എല്ലാ കുശുമ്പിനും കുരുത്തക്കേടുകൾക്കും ജയന്തിക്കൊപ്പം നിന്നിരുന്ന സാവിത്രി തന്നെ ജയന്തിയെ ആട്ടിപ്പുറത്താക്കിയിരിക്കുകയാണ്. പാല് കൊടുത്ത കൈക്ക് തന്നെ കൊത്ത് കിട്ടി എന്ന അവസ്ഥയിലാണ് സാവിത്രി. ശങ്കരന്റെയും സാവിത്രിയുടെയും വീട്ടിലേക്ക് ജയന്തി വരുന്നതും സാവിത്രി ആട്ടിപ്പുറത്താക്കുന്നതും പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ കാണിച്ചിട്ടുണ്ട്. സേതുവും ജയന്തിയെ വീട്ടിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്.

ഗത്യന്തരമില്ലാതെയാണ് ജയന്തി സാവിത്രിയുടെ അരികിലേക്കെത്തിയത്. അവിടെയും ജയന്തിക്ക് പ്രവേശനാനുമതി ലഭിച്ചില്ല. അതേ സമയം ശിവൻ ഒരു പൊതിയുമായി രാത്രി സാന്ത്വനത്തിൽ വന്നുകയറുന്നുണ്ട്. വീട്ടിൽ എല്ലാവരുടെയും മുൻപിലേക്കാണ് ശിവൻ വന്നുപെടുന്നത്. ‘പൊതിയെന്താ?’ എന്ന് ദേവി ചോദിക്കുമ്പോൾ തപ്പിക്കളിക്കുകയാണ് ആള്. ‘ഇത്‌ എന്റെ മുഷിഞ്ഞ തുണിയാണ് ഏടത്തി’ എന്നാണ് ശിവേട്ടൻ പറയുന്നത്. ‘എങ്കിൽ കൊണ്ടുവാ, ഞാൻ കഴുകിയിട്ടേക്കാം’ എന്ന് ദേവിയുടെ മറുപടി. യഥാർത്ഥത്തിൽ അഞ്ജുവിന് ചൂടാനുള്ള മുല്ലപ്പൂവാണ് പൊതിയിൽ. ‘ചൂടിത്തരാമോ’ എന്ന് അഞ്ജു ചോദിക്കുന്നതും പ്രൊമോയിൽ കാണാം. അങ്ങനെ അത്‌ സംഭവിക്കുന്നു….

ശിവേട്ടൻ വീണ്ടും അഞ്ജുവിന്റെ മുടിയിഴകളിൽ മുല്ലപ്പൂ ചൂടുകയാണ്. ശിവാഞ്ജലി പ്രണയരംഗങ്ങൾ വീണ്ടും കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. ഇന്നാണോ ശിവേട്ടന്റെയും അഞ്ജുവിന്റെയും ശാന്തിമുഹൂർത്തം എന്നാണ് സാന്ത്വനം ആരാധകർ ചോദിക്കുന്നത്. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് സാന്ത്വനം. നടി ചിപ്പി രഞ്ജിത്താണ് പരമ്പരയുടെ നിർമ്മാതാവ്. താരം തന്നെ മുഖ്യകഥാപാത്രമായി വേഷമിടുമ്പോൾ ശിവനും അഞ്ജലിയുമായി തകർത്തഭിനയിക്കുന്നത് സജിനും ഗോപികയുമാണ്.

Watch Santhwanam Today Episode : 446 | 19 April 2022