സ്വാന്തനം ഇന്ന് : 434 | 5 ഏപ്രിൽ 2022 | ജയന്തിയെ ആട്ടിയോടിച്ച് തമ്പി..!!😂🤣 നക്ഷത്രമെണ്ണി ജയന്തി…🥴😆 | Swanthanam Today

Swanthanam Today : കുടുംബപ്രക്ഷകർ ഹൃദയത്തോട് ചേർത്തുവെച്ച പരമ്പരയാണ് സാന്ത്വനം. കുടുംബബന്ധങ്ങളുടെ ശക്തിയും മാധുര്യവും ഏറെ വ്യക്തമായി അവതരിപ്പിക്കുന്ന പരമ്പരക്ക് ഒട്ടേറെ ആരാധകരുമുണ്ട്. ബാലന്റെയും അനുജന്മാരുടെയും കഥയാണ് സാന്ത്വനം പറയുന്നത്. അനുജന്മാർക്ക് വേണ്ടിയാണ് ബാലനും ഭാര്യ ദേവിയും ജീവിക്കുന്നത് തന്നെ. സീരിയലിന്റെ കഴിഞ്ഞ എപ്പിസോഡിൽ ജയന്തി സാന്ത്വനത്തിലെത്തുകയും അപർണയെ ക്രൂരമായ വാക്കുകൾ കൊണ്ട് കുത്തിനോവിക്കുകയും ചെയ്തിരുന്നു.

അതിനെ തുടർന്നാണ് അപർണക്ക് വയ്യായ്ക ഉണ്ടാവുന്നതും ആശുപത്രിയിലേക്ക് മാറ്റുന്നതും. അപർണയെ കാണാൻ ആശുപത്രിയിലെത്തുന്ന തമ്പിയെയും ഭാര്യയെയുമാണ് സീരിയലിന്റെ പുതിയ പ്രൊമോ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ‘ഞങ്ങളുടെ മകൾക്ക് എന്ത് പറ്റി’ എന്ന് ചോദിച്ചുകൊണ്ടാണ് തമ്പി ആശുപത്രിയിലെത്തുന്നത്. ഇന്നേവരെ ഇങ്ങനെയൊരു അവസ്ഥയിൽ അപ്പുവിനെ കാണേണ്ടി വന്നിട്ടില്ലെന്നും വയ്യായ്ക മൂലം ആശുപത്രിയിൽ കിടത്തേണ്ട ആവശ്യമൊന്നും ഉണ്ടായിട്ടില്ലെന്നും തമ്പി ബാലനോട് പറയുന്നുണ്ട്.

ആ സമയത്താണ് അവർക്കിടയിലേക്ക് ജയന്തിയുടെ ഇടപെടൽ. എങ്ങനെ അപർണക്ക് വയ്യായ്ക വരാതിരിക്കും, ആ രീതിയിലല്ലേ ബാലൻ തമ്പി സാറിനെക്കുറിച്ച് പറഞ്ഞതെന്നായിരുന്നു ജയന്തിയുടെ വാചകക്കസർത്ത്. തമ്പി സാർ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ഞങ്ങൾക്കറിയാം എന്നുകൂടി ജയന്തി പറഞ്ഞുതുടങ്ങുന്നത്തോടെ തമ്പി ശബ്ദമുയർത്തുകയാണ്. ‘നിങ്ങൾ കാരണമാണ് എന്റെ മോൾക്ക് ഈ അവസ്ഥ വന്നത്’ എന്ന് തമ്പി പറയുമ്പോൾ ജയന്തിയുടെ മുഖത്ത് ഒരു വലിയ ഞെട്ടലാണ് കാണാൻ കഴിയുക.

ഞെട്ടിത്തരിച്ച് നിൽക്കുന്ന ജയന്തിയെ ഒന്നും മനസിലാകാത്ത വിധം നോക്കുകയാണ് ബാലനും ദേവിയും. ജയന്തിയുടെ ഏഷണിക്ക് ഇതിലും വലുത് കിട്ടാൻ പോകുന്നേ ഉള്ളൂവെന്നാണ് പ്രേക്ഷകർ തന്നെ പറയുന്നത്. എന്തായാലും അപ്രതീക്ഷിതമായ രംഗങ്ങളാണ് ഇപ്പോൾ സാന്ത്വനത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്. രാജേശ്വരിയുടെ വരവും സാന്ത്വനം പ്രേക്ഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കൂടുതൽ നിർണ്ണായകമായ വരും എപ്പിസോഡുകൾക്കായ് കാത്തിരിക്കുകയാണ് ഇപ്പോൾ സാന്ത്വനം പ്രേക്ഷകർ.

Watch Santhwanam Today Episode : 434 | 05 April 2022