ശിവനെ കാത്തിരിക്കുന്ന ആ പെൺകുട്ടി ആരാണ്..!!😱😳 ഇവൾ അഞ്ജുവിന് പുതിയ പാരയോ..!?😲🙄

അഞ്ജുവിന്റെ മുടിയിഴകളിൽ ശിവേട്ടന്റെ മുല്ലപ്പൂക്കൾ നൃത്തം ചവിട്ടുന്നു..!! ഇതാണ് സ്നേഹസാന്ത്വനം… ഇവിടെ സന്തോഷം മാത്രം..!! കുറേ നാളുകൾക്ക് ശേഷമാണ് സാന്ത്വനത്തിൽ ഇങ്ങനെ ചില കാഴ്ചകൾ കാണുന്നത്. പ്രേക്ഷകപ്രിയപരമ്പര സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോ കണ്ടിട്ടാണ് ഏറെ സന്തോഷത്തോടെയുള്ള ആരാധകരുടെ കമന്റ്. നെഗറ്റീവ് ഒന്നുമില്ലാത്ത ഒരു പ്രൊമോ വീഡിയോ. ലച്ചു അപ്പച്ചിയും രാജേശ്വരിയും തമ്പിയും എന്തിന് ജയന്തിയും സാവിത്രിയും പോലുമില്ലാത്ത ഒരു പ്രൊമോ വീഡിയോ.

പൂർണ്ണമായും ശിവാഞ്ജലി മയം. പ്രൊമോ കണ്ടിട്ട് അടുത്ത വാരം ശിവജ്ഞലിമാരുടെ ഫസ്റ്റ് വെഡിങ്ങ് ആനിവേഴ്സറി ആണോ എന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു. നടുറോട്ടിൽ വെച്ച്‌ തന്റെ മുടിയിഴയിൽ മുല്ലപ്പൂവ് വെച്ചുതരാൻ ആവശ്യപ്പെടുന്ന അഞ്‌ജലി. അൽപ്പം ശങ്കയിൽ ശിവേട്ടൻ. ‘എന്താ നടുറോട്ടിൽ വെച്ച്‌ ഭാര്യക്ക് മുല്ലപ്പൂവ് വെച്ചുകൊടുക്കുന്നത് ക്രിമിനൽ കുറ്റം വല്ലതുമാണോ, ഒന്ന് വെച്ചുതാന്നേ!” അഞ്ജലിയുടെ പൊളി ഡയലോഗ്.

ഒടുവിൽ അഞ്ജുവിന്റെ മുടിയിഴകളിൽ ശിവേട്ടന്റെ മുല്ലപ്പൂക്കൾ നൃത്തം ചവിട്ടുന്നു. അല്ലെങ്കിലും ഈ മുല്ലപ്പൂ സീൻ ശിവാഞ്ജലിയുടെ മാസ്റ്റർപീസ് ആണല്ലോ. ശിവനെ മുറുകെപ്പിടിച്ച് ബൈക്കിൽ അഞ്‌ജലി. അഞ്ജലിയുടെ കൈകൾ തന്നോട് ചേരുമ്പോൾ ശിവേട്ടന്റെ മുഖത്തെ ആ പുഞ്ചിരിയുണ്ടല്ലോ… അത്‌ മരണമാസ് തന്നെ. ക്ഷേത്രത്തിൽ അഞ്ജുവും ശിവനും ഒരുമിച്ച്. അങ്ങനെ അടുത്തയാഴ്ച്ച മൊത്തം ശിവാഞ്ജലി സ്പെഷ്യൽ ആണ്. പ്രൊമോയിൽ പറയും പോലെ കളിയും ചിരിയുമൊക്കെയായി സാന്ത്വനം വീണ്ടും പഴയ സ്നേഹസാന്ത്വനമാവുകയാണ്.

ശിവന്റെയും അഞ്ജലിയുടെയും പ്രണയമഴയിൽ അടുത്ത ആഴ്ച്ച സാന്ത്വനം നനയുക തന്നെ ചെയ്യും. കുറച്ച് നാളുകളായി മിസ്സ്‌ ചെയ്തിരുന്ന ശിവാഞ്ജലി ക്യൂട്ട് സീനുകൾ തിരികെയെത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. എത്ര കണ്ടാലും മതിവരില്ല ഇവരുടെ പ്രണയം എന്നാണ് സാന്ത്വനം ആരാധകരുടെ സ്ഥിരം കമന്റ്. പ്രത്യേകിച്ച് അഞ്ജലിയുടെ ഡയലോഗുകളും ശിവന്റെ എക്സ്പ്രഷനും ചേരുമ്പോൾ സംഭവം ഒരു കിടുക്കാച്ചി തന്നെ.

Watch Santhwanam Today Episode : 427 | 28 March 2022