ബേബി ഷവറും യാത്രയയപ്പും; സ്വന്തം സുജാതയിൽ നിന്നും കണ്ണീരോടെ യാത്ര പറഞ്ഞിറങ്ങി ചന്ദ്ര ലക്ഷ്മൺ… | Swantham Sujatha Serial Actress Chandra Lakshman Baby Shower Malayalam

Swantham Sujatha Serial Actress Chandra Lakshman Baby Shower Malayalam : മലയാളം ടെലിവിഷൻ പരമ്പരങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതരായ വ്യക്തിത്വങ്ങളാണ് ടോഷ് കൃസ്റ്റിയും ചന്ദ്ര ലക്ഷ്മണനും. ഇരുവരും അഭിനയ മേഖലകളിൽ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. പരമ്പരകളിൽ മാത്രമല്ല ടെലിവിഷൻ സിനിമകളിലും നിറസാന്നിധ്യമാണ് ടോഷ് ക്രിസ്റ്റി. 2019 സഹസ്രം എന്ന സിനിമയിലൂടെ പ്രേക്ഷകർക്കു മുൻപിൽ എത്തിയിരുന്നു. പിന്നീട് ഗോഡ്സ് ഓൺ കൺട്രി കൊമ്പൻ എന്നീ ചിത്രകളിലും അഭിനയിച്ചു.

ഒരു നടി മാത്രമല്ല ടോഷിന്റെ ഭാര്യ കൂടിയാണ് ചന്ദ്ര ലക്ഷ്മണൻ. ഇരുവരുടെയും വിവാഹം സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയായിരുന്നു. പ്രേക്ഷകരുടെ പ്രിയതാര ദമ്പതിമാരാണ് ഇരുവരും. അച്ഛനും അമ്മയും ആകാൻ പോകുന്നതിന്റെ സന്തോഷമാണ് ഇരുവരും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്. ചന്ദ്രയുടെ വളകാപ്പിന്റെ വീഡിയോ വളരെയധികം ജനശ്രദ്ധ ആകർഷിച്ചിരുന്നു. 2021 നവംബർ 11 ന് കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്.

ഇപ്പോഴിതാ കുറച്ച് നാളത്തെ ഇടവേളക്കുശേഷം ടോഷ് തന്റെ യൂട്യൂബ് ചാനലിലൂടെ മറ്റൊരു വിശേഷമാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ചന്ദ്രയ്ക്ക് ഇപ്പോൾ ഒമ്പതരമാസം ആയിരിക്കുന്നു. ഇത്രയും നാൾ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു ചന്ദ്ര. സ്വന്തം സുജാത എന്ന പരമ്പരയിലെ നായിക കഥാപാത്രം കൈകാര്യം ചെയ്തിരുന്നത് ചന്ദ്രയാണ്. അമ്മയാകാൻ പോകുന്ന സാഹചര്യത്തിൽ തൽക്കാലം ഷൂട്ടിങ്ങിൽ നിന്നും വിട്ടുനിൽക്കാൻ പോവുകയാണ് താരം. സ്വന്തം സുജാതയുടെ ഷൂട്ടിംഗ് സൈറ്റിൽ എല്ലാവരും ചേർന്ന് ചന്ദ്രക്കൊരു സർപ്രൈസ് കൊടുക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.

മനോഹരമായ ഒരു കേക്ക് ഒരുക്കിക്കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. പരമ്പരയിലെ സുജാത എന്ന കഥാപാത്രത്തെയാണ് ചന്ദ്ര അവതരിപ്പിച്ചത്.കിഷോർ സത്യാ പ്രകാശൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഭർത്താവായ ടോഷ് ക്രിസ്റ്റിയും ഇതേ പരമ്പരയിൽ തന്നെ വേഷമിടുന്നു. ആദം ജോൺ എന്ന വക്കിലായാണ് വേഷമിടുന്നത്. ഷൂട്ടിംഗ് സെറ്റിലെ എല്ലാവരും ചേർന്ന് സ്വന്തം സുജാത എന്ന പരമ്പരയിൽ ചന്ദ്രയുടെ നിർണായക ട്രോളുകളെ കുറിച്ചും ചന്ദ്രയുടെ അർപ്പണബോധത്തെക്കുറിച്ചും പറയുന്നു. അച്ഛനും അമ്മയും ആകാൻ പോകുന്ന ഇരുവർക്കും ആശംസകൾ അറിയിക്കുകയും ചെയ്യുന്നുണ്ട്.