ചന്ദ്രയും ടോഷും ഇനി മാതാപിതാക്കൾ; സന്തോഷം ആരാധകരുമായി പങ്കുവെച്ചു ടോഷ് ക്രിസ്റ്റിൻ… | Swantham Sujatha Fame Tosh Christin And Chandra Lakshman Blessed With Baby Boy Malayalam

Swantham Sujatha Tosh Christin And Chandra Lakshman Blessed With Baby Boy Malayalam : കുടുംബപ്രക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് നടി ചന്ദ്രാ ലക്ഷ്മണും താരത്തിന്റെ പ്രിയപാതി ടോഷ് ക്രിസ്റ്റിയും. സ്വന്തം സുജാത എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ ചന്ദ്രാ ലക്ഷ്മണിന് ആരാധകർ മികച്ച സ്വീകരണമായിരുന്നു നൽകിയത്. സ്വന്തം സുജാതയുടെ ലൊക്കേഷനിൽ നിന്നും പരിചയപ്പെട്ട ടോഷ് പിന്നീട് താരത്തിന്റെ ഹൃദയവും കീഴടക്കുകയായിരുന്നു.

ഇരുവർക്കും സ്വന്തമായി ഒരു യൂടൂബ് ചാനലുമുണ്ട്. സോഷ്യൽ മീഡിയയിലുൾപ്പെടെ ഒട്ടേറെ ആരാധകരാണ് ചന്ദ്രക്കും ടോഷിനുമുള്ളത്. ഇവരുടെ വിശേഷങ്ങളറിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കാറാണ് പതിവ്. കഴിഞ്ഞ വർഷമാണ് ടോഷും ചന്ദ്രയും വിവാഹിതരായത്. സൂര്യ ടീ വി സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് സ്വന്തം സുജാത. ഗർഭിണിയായ ശേഷവും ചന്ദ്ര ലക്ഷ്മൺ സീരിയലിൽ തുടർന്നിരുന്നു. ഇപ്പോഴിതാ ചന്ദ്രക്കും ടോഷിനും ഒരു കുഞ്ഞ് പിറന്ന വാർത്തയാണ് ആരാധകരിലേക്ക് എത്തിയിരിക്കുന്നത്.

“ഞങ്ങൾക്ക് ഒരു ആൺകുഞ്ഞ് പിറന്നിരിക്കുന്നു. എല്ലാമെല്ലാമായ ദൈവത്തിന് നന്ദി” ഇങ്ങനെയാണ് ടോഷ് കുറിച്ചിരിക്കുന്നത്. ഭാര്യ ചന്ദ്രയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത വിവരം മുമ്പ് ടോഷ് ക്രിസ്റ്റി സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരുന്നു. ‘ഞങ്ങൾക്ക് അച്ഛനും അമ്മയും ആകണം… ഇപ്പോൾ ഞങ്ങൾ ആ കുഞ്ഞിനായി കാത്തിരിക്കുന്നു’വെന്നാണ് ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മുൻപ് ടോഷ് കുറിച്ചത്. ഗര്‍ഭകാലത്തെ എല്ലാ വിശേഷങ്ങളും നിരന്തരം പറഞ്ഞ് ആരാധകരെ ബോറടിപ്പിക്കുന്ന ദമ്പതികളല്ല ചന്ദ്രയും ടോഷും.

എന്നാൽ തങ്ങളുടെ സ്വകാര്യജീവിതത്തിലെ സന്തോഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നതിൽ ഇവർ പിശുക്കും കാണിക്കാറില്ല. തന്റെ ഒമ്പതര മാസത്തിലും സ്വന്തം സുജാതയിൽ അഭിനയിച്ച ചന്ദ്രയ്ക്ക് സ്വന്തം സുജാത ടീം ബേബി ഷവർ വരെ നടത്തിയിരുന്നു. കേക്കൊക്കെ മുറിച്ച് വളരെ ഗംഭീരമായിട്ടായിരുന്നു ചടങ്ങ് നടത്തിയത്. നേരത്തെ ചന്ദ്രയുടെ വളകാപ്പ് ചടങ്ങിന്റെ ഫോട്ടോകളും വീഡിയോയുമൊക്കെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.