വിശ്വസുന്ദരിയുടെ പുതിയ നേട്ടം കണ്ടോ!? കോടികൾ വില വരുന്ന ബെൻസ് ജിഎൽഇ എഎംജി കരുത്തിൽ സുസ്മിത സെൻ… | Sushmita Sen New Mercedes Benz Car Viral Malayalam
Sushmita Sen New Mercedes Benz Car Viral Malayalam : മുൻ വിശ്വസുന്ദരി സുസ്മിത സെൻ മെഴ്സിഡീസ് ബെൻസിന്റെ കരുത്തിൽ ഇനി യാത്ര ചെയ്യും. മെഴ്സിഡീസ് ബെൻസിന്റെ ജിഎൽഇ എസ്യുവിയുടെ പെർഫോമൻസ് പതിപ്പ് 53 എഎംജിയാണ് നടി ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. വാഹനത്തിന്റെ എക്സ്ഷോറൂം വില ഏകദേശം 1.64 കോടി രൂപയാണ്. തന്റെ ആരാധകരെ പുതിയ വാഹനം വാങ്ങിയ വിവരം സുസ്മിത തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
‘ബ്യൂട്ടി ആൻഡ് ദ ബീസ്റ്റ്’ എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ബെൻസിന്റെ പെർഫോമൻസ് നിരയായ എഎംജിയിലെ ഏറ്റവും കരുത്തൻ എസ്യുവികളിലൊന്നാണ് താരം സ്വന്തമാക്കിയ ജിഎൽഇ 53 എഎംജി. വാഹനത്തിൽ മൂന്നു ലീറ്റർ ആറു സിലിണ്ടർ ടർബൊ പെട്രോൾ എൻജിനാണ് ഉൾപെടുത്തിയത്. ഈ എൻജിൻ 5500 മുതൽ 6100 ആർപിഎമ്മിൽ 435 എച്ച്പി കരുത്തും 1800 മുതൽ 5800 വരെ ആർപിഎമ്മിൽ 520 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.

വേഗം നൂറ് കടക്കാൻ വെറും 5.3 സെക്കൻഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 250 കിലോമീറ്റർ ആണ്. മുൻ മിസ് യൂണിവേഴ്സ് ജേതാക്കളായ സുസ്മിത സെൻ, ലാറാ ദത്ത എന്നിവരുടെ ചിത്രങ്ങളുള്ള ഗൗൺ ധരിച്ച് മിസ് യൂണിവേഴ്സ് 2022 ഹർനാസ് സന്ധു വേദിയിലെത്തിയത് ശ്രദ്ധ നേടിയിരുന്നു. സുസ്മിത സെൻ 1994 ലും ലാറ ദത്ത 2000 ത്തിലുമാണ് മിസ് യൂണിവേഴ്സ് ജേതാക്കളായത്ത്.
മിസ് യൂണിവേഴ്സ് കിരീടം ഇന്ത്യയിലേക്ക് എത്തിയത് 21 വർഷത്തെ ഇടവേളയ്ക്കുശേഷം ഹർണാസ് സന്ധുവിലൂടെയാണ്. ഹർനാസ് ധരിച്ചത് പ്ലൻജിങ് നെക്ലൈനുള്ള കറുപ്പ് ബോൾ ഗൗൺ ആണ്. കട്ടൗട്ട് ബാക്, പിന്നിലേക്ക് വിരിഞ്ഞ് നിൽക്കുന്ന ബോ, നിലം പരന്നു കിടക്കുന്ന സ്കർട്ട് എന്നിവ ചേരുന്ന ഗൗണിൽ ആദ്യ കാഴ്ചയിൽ തന്നെ ആരുടേയും കണ്ണുടക്കും. സുസ്മിതയുടെയും ലാറയുടെയും ഇതോടൊപ്പമാണ് ചിത്രങ്ങളും സ്ഥാനം പിടിച്ചത്. മിസ് യൂണിവേഴ്സ് കിരീടം ഇരുവരും നേടുന്ന ചിത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്.
View this post on Instagram