ഡോക്ടർക്ക് സർപ്രൈസുമായി ഇമ്മട്ടി; ആരതിയെ കണ്ട് ആകെ ഞെട്ടി റോബിൻ..!! ഡോക്ടറുടെ ആ നിൽപ്പ് കണ്ടോ… | Surprised Dr Robin By Arati Podi

Surprised Dr Robin By Arati Podi : ബിഗ്‌ബോസ് മലയാളം പ്രേക്ഷകർക്ക് പരിചയപ്പെടുത്തലുകൾ ഒട്ടും ആവശ്യമില്ലാത്ത താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിൽ ഒന്നാം സ്ഥാനം നേടും എന്ന ആത്മവിശ്വാസത്തോട് കൂടി തന്നെയാണ് റോബിൻ തുടക്കം മുതൽ ഒരു ഗെയിമറായി മുന്നിട്ടിറങ്ങിയത്. എന്നാൽ എഴുപത് ദിവസങ്ങൾക്കിപ്പുറം ഡോക്ടർക്ക് ഷോയിൽ ശോഭിക്കാൻ സാധിച്ചില്ല. ദിൽഷയുമായുള്ള ഡോക്ടറുടെ പ്രണയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് തന്നെ വഴിതെളിച്ചിരുന്നു.

എന്നാൽ ബിഗ്‌ബോസ് ഷോക്ക് ശേഷം കാര്യങ്ങൾ മാറിമറിയുകയായിരുന്നു. ഡോക്ടർ റോബിനുമായുള്ള സൗഹൃദം തന്നെ അവസാനിപ്പിക്കുകയായിരുന്നു ദിൽഷ. ഇത് ഡോക്ടർ റോബിന്റെ ആരാധകരെയും ചൊടിപ്പിച്ചിരുന്നു. പിന്നീട് ഡോക്ടർ റോബിൻ ആരതിയുമായി സൗഹൃദത്തിലാവുകയായിരുന്നു. ആരതിയുമായി ഡോക്ടർ റോബിനുള്ളത് പ്രണയം തന്നെയാണോ എന്നത് പല ആരാധകർക്കുമുള്ള ഒരു സംശയമാണ്.

ഇപ്പോഴിതാ ഡോക്ടർ റോബിന് ലഭിച്ച വമ്പൻ സർപ്രൈസാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചാവിഷയമാകുന്നത്. ടോം ഇമ്മട്ടിയെ കാണാൻ ചെന്ന റോബിനെ കാത്തിരുന്നത് വലിയൊരു സർപ്രൈസ് തന്നെ. അവിടെ ആരതി ഉണ്ടാകുമെന്ന് റോബിൻ സ്വപ്നത്തിൽ പോലും കരുതിയില്ല. സ്റ്റുഡിയോയിലേക്ക് റോബിൻ കയറി ചെല്ലുന്നതും അവിടെ ആരതി നിൽക്കുന്നു. ആ സമയത്ത് റോബിന്റെ മുഖത്ത് വിരിഞ്ഞ എക്സ്പ്രഷൻ കണ്ടിട്ട് പ്രേക്ഷകർക്ക് വലിയ അത്ഭുതം തന്നെയാണ് ഉണ്ടായത്.

ഇടക്ക് വെച്ചുള്ള ഡോക്ടറുടെ ആ ഞെട്ടൽ സോഷ്യൽ മീഡിയയിൽ മൊത്തത്തിൽ തരംഗമായി. ഇതെല്ലാം കാണുമ്പോൾ പ്രേക്ഷകരുടെ സംശയം വർധിക്കുകയാണ്. ഡോക്ടർ റോബിനും ആരതിയും തമ്മിലുള്ള സൗഹൃദം ശരിക്കും പ്രണയം തന്നെ ആണോ എന്നാണ് ആരാധകർ ചോദിച്ചുവെക്കുന്നത്. ഒരു അഭിമുഖത്തിനിടയിൽ ഡോക്ടർ റോബിനുമായി പരിചയപ്പെട്ട ആരതി പിന്നീട് സോഷ്യൽ മീഡിയ തന്നെ കീഴടക്കി. ഡോക്ടർ റോബിന്റെ ആരാധകരെല്ലാം ആരതിയുടെയും ആരാധകരാകുന്ന ഒരു കാഴ്ച്ചയാണ് ഇപ്പോൾ നമുക്ക് കാണാനാകുന്നത്.