സെൽഫി ചോദിച്ച് വന്ന മോളെ കൊഞ്ചിച്ചും കളിപ്പിച്ചും സൂപ്പർസ്റ്റർ; ഏവരുടെയും മനസ്സ് നിറക്കും ഈ വീഡിയോ… | Suresh Gopi With Fan Girl

Suresh Gopi With Fan Girl : മലയാള സിനിമയിലെ താരകലോകത്തെ മൂന്നാമൻ എന്ന വിശേഷണമുള്ള ഇതിഹാസ താരമാണല്ലോ സുരേഷ് ഗോപി. ഓടയിൽ നിന്നും എന്ന കെ എസ് സേതുമാധവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് മലയാള സിനിമയുടെ അഭിമാന താരങ്ങളിൽ ഒന്നായി മാറുകയായിരുന്നു. തന്റെ സ്വതസിദ്ധമായ രീതിയിലുള്ള അഭിനയത്തിലൂടെയും ഡയലോഗ് ഡെലിവറിയിലൂടെയും ലക്ഷക്കണക്കിന് ആരാധകരുടെ പ്രിയ താരമായി മാറാനും സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു.

എന്നാൽ പിന്നീട് രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടു കൊണ്ട് സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും നിതിൻ രഞ്ജി പണിക്കരുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ” കാവൽ ” എന്ന ആക്ഷൻ ത്രില്ലർ സിനിമയിലൂടെ ശക്തമായ ഒരു തിരിച്ചു വരവായിരുന്നു താരം നടത്തിയിരുന്നത്. സിനിമയിൽ എന്നപോലെ തന്നെ തന്റെ വ്യക്തി ജീവിതത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഒരു വ്യക്തി എന്ന നിലയിൽ പലപ്പോഴും താരം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാറുണ്ട്.

എന്നാൽ ഇപ്പോഴിതാ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സിനിമാ ഗ്രൂപ്പുകൾക്കിടയിലും ആരാധകർക്കിടയിലും ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങാൻ ഇരിക്കുന്നതും ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രവുമായ പാപ്പൻ എന്ന സിനിമയുടെ ഒരു ചടങ്ങിനിടെ പകർത്തിയ ദൃശ്യങ്ങളാണ് ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

പരിപാടിയിൽ പങ്കെടുത്ത് കൊണ്ടിരിക്കെ ഒരു കൊച്ചു മിടുക്കി സുരേഷ് ഗോപിയുടെ അടുത്ത് ചെല്ലുകയും, ഒരു ഫോട്ടോ പകർത്താനുള്ള അനുവാദം ചോദിക്കുകയുമായിരുന്നു തുടർന്ന് ആ കൊച്ചു മിടുക്കിയെ സ്നേഹത്തോടെ ചേർത്തുപിടിച്ചുകൊണ്ട് അവരുടെ മൊബൈലിൽ ഒരു സെൽഫി പകർത്തി സന്തോഷത്തോടെ തിരിച്ചയക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. ഈയൊരു ദൃശ്യങ്ങൾ നിമിഷം നേരം കൊണ്ട് കാഴ്ചക്കാരുടെ മനം കവർന്നതോടെ ആരാധകർ ഉൾപ്പടെ നിരവധി പേരാണ് താരത്തിന്റെ സിമ്പ്ളിസിറ്റിയെ പ്രശംസിച്ചുകൊണ്ട് അഭിപ്രായങ്ങളുമായി രംഗത്തെത്തുന്നത്.