സുരേഷേട്ടന് മാത്രമല്ല രാധികേചിക്കും ഉണ്ട് നല്ല കട്ട ആരാധകർ!! തനിയെ വന്ന് താരമായി രാധികേച്ചി; വിവാഹ വേദിയിൽ നിറഞ്ഞ് നിന്ന് താരം… | Suresh Gopi Wife Radhika Suresg Gopi Shines In Marriage Function Malayalam

Suresh Gopi Wife Radhika Suresg Gopi Shines In Marriage Function Malayalam : പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി മിനിസ്ക്രീനിൽ തിളങ്ങിയ ചിത്രമാണ് ഹൃദയം. ആരും പ്രതീക്ഷിക്കുന്ന രീതിയിൽ നിന്ന് ഒരുപടി മുകളിലായിരുന്നു ചിത്രത്തിന്റെ വിജയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം ചിത്രത്തിന്റെ പ്രൊഡ്യൂസറായി എത്തിയ വ്യക്തിയാണ് വിശാഖ് സുബ്രഹ്മണ്യം. മെറി ലാൻഡ് സ്റ്റുഡിയോയുടെ സ്ഥാപകനായ പി സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ്. ലവ് ആക്ഷൻ ഡ്രാമ എന്ന ധ്യാൻ ശ്രീനിവാസൻ ചിത്രത്തിലൂടെയാണ് വിശാഖ് സുബ്രഹ്മണ്യം ആദ്യമായി നിർമ്മാണ ലോകത്തേക്ക് കാലെടുത്തു വയ്ക്കുന്നത്.

കഴിഞ്ഞദിവസം വിശാഖ് സുബ്രഹ്മണ്യന്റെ വിവാഹമായിരുന്നു. താരനിബിഡമായ കല്യാണവേദി. സിനിമാലോകത്തെ താര രാജാക്കന്മാരും രാജ്ഞിമാരും സദസ്സിൽ സന്നിഹിതരായിരുന്നു. തലേദിവസം ഉള്ള ഹൽദി പരിപാടിയും റിസപ്ഷനും എല്ലാം ആഘോഷം തന്നെ. വിധു പ്രതാപും ഭാര്യ ദീപ്തിയും പ്രധാന കല്യാണ ചടങ്ങിൽ പ്രധാന ആകർഷണമായിരുന്നു. ദിവ്യ,സമ എന്നീ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. ‘ഹൃദയം’ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനത്തിനൊപ്പം താരങ്ങളെല്ലാവരും ഒരുമിച്ച് ചുവടുവെച്ചത് കല്യാണ വേദിയിലെ മറക്കാൻ പറ്റാത്ത ഒരു അനുഭവമായിരുന്നു.

റിസപ്ഷനിൽ എല്ലാ താരങ്ങളും ഒന്നിച്ച് നൃത്തം വച്ചു. ദുൽഖർ സൽമാൻ ഭാര്യ അമാൽ, വിനീത് ശ്രീനിവാസനൊപ്പം ദിവ്യ വിനീതും, പ്രേക്ഷകരുടെ ലാലേട്ടൻ തുടങ്ങി എല്ലാവരും ചടങ്ങിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ വിവാഹ ദിവസത്തെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വിശാഖ് സുബ്രഹ്മണ്യന്റെ വധുവാണ് അദ്വൈത ശ്രീകാന്ത്. അദ്വൈത ഒരു ബിസിനസ് വുമൺ കൂടിയാണ്. കല്യാണി പ്രിയദർശൻ, അഹാന കൃഷ്ണ, മല്ലിക കുമാരൻ, പ്രതീക്ഷാ പ്രദീപ് എന്നിവരെല്ലാം വിവാഹത്തിൽ സജീവ സാന്നിധ്യം അറിയിച്ചു.

പ്രേക്ഷകരുടെ പ്രിയതാരമായ സുരേഷ് ഗോപി ചടങ്ങിൽ എത്തിയിട്ടില്ലെങ്കിലും ഭാര്യ രാധിക കുറവ് നികത്തി. ആകാശനീല നിറത്തിലുള്ള സാരി അണിഞ്ഞു വന്ന് തലയിൽ മുല്ലപ്പൂ ചൂടി വിവാഹ വേദിയെ അനശ്വരമാക്കി തീർത്തു. താരങ്ങളെല്ലാവരും എത്തിയ ഈ വിവാഹത്തെ പ്രേക്ഷകരും വളരെയധികം സന്തോഷത്തോടെയാണ് നോക്കി കാണുന്നത്. താരങ്ങളോടൊപ്പം ആരാധകരും വിവാഹത്തിനായി എല്ലാ ആശംസകളും അറിയിച്ചിട്ടുണ്ട്.