ഇതാണ് നുമ്മ പറഞ്ഞ നടൻ; സെൽഫി ചോദിച്ച് വന്ന മോളെ കൊഞ്ചിച്ചും കളിപ്പിച്ചും മടിയിൽ ഇരുത്തി ഫോട്ടോ എടുത്ത് സൂപ്പർസ്റ്റർ… | Suresh Gopi Pappan Audio Launch At Lulu Mall

Suresh Gopi Pappan Audio Launch At Lulu Mall : മലയാളി മനസ്സുകളെ തീപ്പൊരി ഡയലോഗ് കൊണ്ട് കീഴടക്കിയ വ്യക്തിയാണ് സുരേഷ് ഗോപി. അഭിനേതാവ്, പൊളിറ്റീഷ്യൻ, പിന്നണി ഗായകൻ, ടെലിവിഷൻ അവതാരകൻ എന്നിങ്ങനെ നിരവധി മേഖലകളിൽ തിളങ്ങുന്ന താരമാണ് സുരേഷ് ഗോപി. മലയാളത്തിൽ മാത്രമല്ല തെലുങ്ക് കന്നട തമിഴ് എന്നിങ്ങനെ ഇതര ഭാഷ ചിത്രങ്ങളിലും നിറഞ്ഞാടിയ താരം. ഇതിനോടകം തന്നെ 250 ഓളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 1998 ൽ കളിയാട്ടം എന്ന സിനിമയിലെ നടന വൈഭവത്തിന് നാഷണൽ ഫിലിം അവാർഡ് കരസ്ഥമാക്കി.

1965 ൽ ഓടയിൽ നിന്ന് എന്ന മലയാള ചിത്രത്തിൽ വളരെ ചെറിയ ഒരു വേഷം ചെയ്താണ് സിനിമാരംഗത്തേക്ക് കാലെടുത്തുവെക്കുന്നത്. 1992 മുതൽ സൂപ്പർസ്റ്റാർ എന്ന രീതിയിൽ തന്നെ സിനിമാമേഖലയിൽ വലിയ മുന്നേറ്റമായിരുന്നു നടത്തിയത്. സൂപ്പർ ആക്ഷൻ ചിത്രങ്ങളും അതിലെ ഓരോ ഡയലോഗുകളും പിന്നീട് ജനങ്ങൾ നെഞ്ചിലേറ്റുകയായിരുന്നു. ഏറ്റവും പുതുതായി കഴിഞ്ഞ വർഷം ഇറങ്ങിയത് സുരേഷ് ഗോപിയുടെ കാവൽ എന്ന ചിത്രമായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ സിനിമ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പ്രിയപ്പെട്ട സുരേഷേട്ടൻ അഭിനയിക്കുന്ന പാപ്പൻ എന്ന സിനിമയ്ക്കുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Suresh Gopi Pappan Audio Launch At Lulu Mall
Suresh Gopi Pappan Audio Launch At Lulu Mall

ജൂലൈ 29 നാണ് പാപ്പൻ തീയറ്റർ കീഴടക്കാൻ എത്തുന്നത്. ജോഷി ആണ്‌ ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആർ. ജെ. ഷാൻ ആണ്‌ ചിത്രത്തിന്റെ തിരക്കഥ. ടിനി ടോം,ഡയാന ഹമീദ്, ആശാ ശരത്ത്, നൈല ഉഷ തുടങ്ങി വലിയൊരു തരാ നിരതന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നു. കഴിഞ്ഞ ദിവസം പാപ്പന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ലുലുമാളിൽ എത്തുകയും തീപ്പൊരി ഡയലോഗ് പറഞ്ഞു ജനങ്ങളെ ആവേശഭരിതരാക്കുകയും ചെയ്തു. താരം ചെയ്ത പോലീസ് വേഷങ്ങളൊന്നും പെട്ടെന്ന് ആരാധകർക്ക് മറക്കാനാവാത്തതാണ്. ഇപ്പോഴും പ്രേക്ഷക ഹൃദയങ്ങളിൽ തങ്ങിനിൽക്കുന്ന സുരേഷ് ഗോപിയുടെ പ്രധാനപ്പെട്ട ഡയലോഗ് ആണ് കമ്മീഷണർ എന്ന സിനിമയിലെ ഭരത് ചന്ദ്രൻ ഐപിഎസിന്റേത്.

ലുലു മാളിൽ എത്തിയ താരം ആരാധകരുടെ അഭ്യർത്ഥനപ്രകാരം വീണ്ടും ഭരത്ചന്ദ്രൻ ആവുകയായിരുന്നു. ഭരത് ചന്ദ്രന്റെ വീര്യവും ശൗര്യവും ഒട്ടും തന്നെ ചോർന്നു പോയിട്ടില്ല എന്ന് വീണ്ടും വീണ്ടും താരം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. പാപ്പൻ സിനിമയിലെ അതേ വേഷത്തിൽ തന്നെയാണ് പ്രമോഷനായി ലുലുമാളിൽ എത്തിയതും. പ്രേക്ഷക ഹൃദയങ്ങൾ എന്നും നെഞ്ചോടു ചേർക്കുന്ന വളരെ വലിയൊരു മഹത് വ്യക്തിത്വമാണ് താരത്തിന്റെത്. പാപ്പന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. സിനിമയുടെ പ്രമോഷനായി വരികയും കിടിലൻ ഡയലോഗ് പറഞ്ഞ് ജനങ്ങളെ ആവേശഭരിതരാക്കുകയും കൂടാതെ തന്നോട് സെൽഫി ആവശ്യപ്പെട്ട കുഞ്ഞിനോടൊപ്പം സെൽഫിയും എടുത്തു അവളോട് കുശലങ്ങളും പറഞ്ഞാണ് താരം മടങ്ങിയത്.