മംഗലം കൂടാൻ ഞമ്മളുമുണ്ട് ചങ്ങായീ!! കല്യാണം പൊടി പൊടിക്കാൻ രാധികേച്ചിയുടെ കയ്യും പിടിച്ച് സുരേഷേട്ടനും; കിരീടം ഉണ്ണിയുടെ മകന്റെ വിവാഹ വീഡിയോ വൈറൽ… | Suresh Gopi And Radhika Suresh In Kireedam Unni Son Marriage Video Viral Malayalam

Suresh Gopi And Radhika Suresh In Kireedam Unni Son Marriage Video Viral Malayalam : സുരേഷ് ഗോപി മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ്. മലയാളികൾക്ക് വളരെയധികം സുപരിചിതരാണ് താരത്തിന്റെ കുടുംബാംഗങ്ങളും. സുരേഷ് ഗോപിയുടെ മക്കളായ ഗോകുലും മാധവും ഇതിനോടകം സിനിമയിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ആരാധകർ ഏറെ ഹർഷാരവത്തോടെയാണ് ‘പാപ്പൻ’ എന്ന ചിത്രത്തിൽ അച്ഛനും മകനും ഒന്നിച്ചെത്തിയ രംഗങ്ങൾ സ്വീകരിച്ചത്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത് സുരേഷ്ഗോപിയും ഭാര്യ രാധികയും ഒന്നിച്ചുള്ള വീഡിയോ ആണ്. ഒരു വിവാഹ ചടങ്ങിന് എത്തിയതായിരുന്നു ഇരുവരും. മുണ്ടുടുത്ത് കിടിലൻ ലുക്കിൽ എത്തിയ സുരേഷ് ഗോപിയോടൊപ്പം രാധികയേയും കണ്ടതോടെ ആരാധകർക്കും ആവേശത്തിലായി. പ്രമുഖ പ്രൊഡ്യൂസർ ആയ കിരീടം ഉണ്ണിയുടെ മകന്റെ വിവാഹത്തിന് എത്തിയതായിരുന്നു സുരേഷ് ഗോപിയും ഭാര്യ രാധികയും. നിരവധി ആരാധകർ താരത്തിന്റെ കൂടെ നിന്ന് ചിത്രങ്ങൾ എടുക്കുന്നതും വിഡിയോയിൽ കാണാം.

ജാങ്കോ സ്പോർട്സ് എന്ന യുട്യൂബ് ചാനൽ ആണ് ഈ വീഡിയോ ഇപ്പോൾ യുട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്. കിരീടം ഉണ്ണിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് സുരേഷ്‌ ഗോപി. കല്യാണ വീട്ടിലേക്ക് തന്റെ കാറിൽ വന്നിറങ്ങുന്നതും വിഡിയോയിൽ കാണാം. തുടർന്ന് താരം സ്റ്റേജിന് മുന്നിലേക്ക് എത്തിച്ചേർന്ന് വധുവിനെയും വരനെയും ആശീർവധിക്കുന്നതും കാണാം. വിവാഹ ചടങ്ങിന് എത്തിയ എത്തിയവരോടും കുശലം പറയുകയാണ് മലയാളത്തിന്റെ സൂപ്പർ താരം.

മലയാളികളുടെ ഇഷ്ട താര കുടുംബങ്ങളിൽ ഒന്നാണ് സുരേഷ്‌ഗോപിയുടേത്. സുരേഷ് ഗോപിയും രാധികയും വിവാഹിതരായത് 1990 ഫെബ്രുവരി 8 നാണ്. ഒരു കാറപകടത്തിൽ മരണപ്പെട്ടിരുന്നു ഇവരുടെ ആദ്യ മകൾ ലക്ഷ്മി. ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് താരത്തിന്റെ മക്കൾ. രാധിക 1999 ൽ പുറത്തിറങ്ങിയ ‘ജലമർമരം’ എന്ന ചിത്രം നിർമ്മിച്ചിട്ടുണ്ട്. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ഈ ചിത്രം അന്ന് സ്വന്തമാക്കിയിരുന്നു.

Rate this post