ഡെന്നീസ് ജോസഫ് മകൾ വിവാഹിതയായി!! മെഗാ സ്റ്റാറും സൂപ്പർ സ്റ്റാറും എത്തി ആഘോഷ വിവാഹം; വിഡിയോ വൈറൽ… | Suresh Gopi And Mammootty In Dennis Joseph Daughter Marriage Function Video Viral Mlayalam

Suresh Gopi And Mammootty In Dennis Joseph Daughter Marriage Function Video Viral Mlayalam : ഡെനിസ് ജോസഫ് മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നിറക്കൂട്ട്, രാജാവിന്റെ മകൻ, ന്യൂഡൽഹി, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത് എന്നിങ്ങനെ തീയേറ്ററുകളെ ഇളക്കിമറിച്ച നിരവധി ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയത് അദ്ദേഹമാണ്.

അഗ്രജൻ, തുടർക്കഥ, അപ്പു, അഥർവ്വം, മനു അങ്കിൾ എന്നീ ചിത്രങ്ങൾ സംവിധാനം നിർവഹിച്ചിട്ടുണ്ട്. അദ്ദേഹം മലയാളത്തിലെ വാണിജ്യസിനിമയുടെ സ്വഭാവത്തെത്തന്നെ മാറ്റിമറിച്ചു തിരക്കഥാകൃത്തായിരുന്നു. അദ്ദേഹം തിരക്കഥ ഒരുക്കിയ ചിത്രങ്ങളിലൂടെയായിരുന്നു സൂപ്പർ താരങ്ങളുടെ ഉദയം. ഡെന്നീസ് ജോസഫിന്റെ ഹിറ്റ് ചിത്രങ്ങളിലൂടെയായിരുന്നു മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവർ സൂപ്പർ താരപദവിയിലേക്ക് ഉയർന്നത്. ഏറ്റവും കൂടുതൽ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയത് സംവിധായകൻ ജോഷിക്കുവേണ്ടിയായിരുന്നു.

ഇതെല്ലാം തന്നെ വൻ ഹിറ്റുകളുമായിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ഡെന്നീസ് ജോസഫിന്റെ മകൾ എലിസബത്ത് ഡെന്നീസിന്റെ വിവാഹം നിശ്ചയത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ആണ്. മലയാള സിനിമ ലോകത്ത് നിന്നും നിരവധി താരങ്ങൾ ആണ് ഈ വിവാഹ ചടങ്ങിന് എത്തി ചേർന്നത്. നടൻ മമ്മുട്ടിക്ക് ഒരുപാട് മികച്ച വേഷങ്ങൾ സമ്മാനിച്ച ആളാണ് ഡെനിസ് ജോസഫ്. നടൻ മമ്മൂട്ടി, സുരേഷ് ഗോപി, പ്രേം പ്രകാശ്, ബാബു ആന്റണി എന്നിവർ വിവാഹ നിശ്ചയ ചടങ്ങിന് എത്തിയിരുന്നു.

ഇപ്പോൾ വൈറലാകുന്നത് നടൻ സുരേഷ് ഗോപി വിവാഹനിശ്ചയിച്ച ചടങ്ങിൽ എത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ്. ഡെന്നീസ് ജോസഫിന്റെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളായിരുന്നു സുരേഷ് ഗോപി. ചടങ്ങിന് വന്ന ഒരു കുട്ടിയെ കളിപ്പിക്കുന്ന വളരെ രസകരമായ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. സുരേഷ് ഗോപിയെ താര പരിവേഷം നൽകിയ ചിത്രങ്ങൾ ഡെന്നീസ് ജോസഫിന്റെതായിരുന്നു. എലിസബത്തിന്റേത് കുഞ്ഞുനാൾ മുതലുള്ള പ്രണയമാണെന്ന് ഡെന്നീസ് ജോസഫിന്റെ ഭാര്യ പറഞ്ഞു.

Rate this post