ഞാൻ അവരെ പോലെ അത്ര വലിയ സ്റ്റാർ അല്ല; വിശേഷങ്ങളുമായി സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും… | Suresh Gopi And Gokul Suresh Interview

Suresh Gopi And Gokul Suresh Interview : മലയാളി മനസ്സുകളെ മാസ് ഡയലോഗ് പറഞ്ഞ് കീഴ്പ്പെടുത്തിയ ഒരേയൊരു വ്യക്തിയാണ് സുരേഷ് ഗോപി. സിനിമയിലെ പോലീസ് വേഷങ്ങളെ മനസ്സിലേക്ക് കൊണ്ടുവരുമ്പോൾ ആദ്യമെത്തുക സുരേഷ് ഗോപിയുടെ മുഖമാണ്. നല്ലൊരു അഭിനേതാവ്, പൊളിറ്റീഷ്യൻ, പിന്നണി ഗായകൻ, ടെലിവിഷൻ അവതാരകൻ എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിൽ ഒതുങ്ങാതെ തെലുങ്ക് കന്നട തമിഴ് എന്നിങ്ങനെ ഇതര ഭാഷ ചിത്രങ്ങളിലും നിറഞ്ഞാടിയ മഹത് വ്യക്തിത്വം. ഇതിനോടകം തന്നെ 250 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1998 ൽ കളിയാട്ടം എന്ന സിനിമയിലെ നടന വൈഭവത്തിന് നാഷണൽ ഫിലിം അവാർഡ് നേടി. 1965 ൽ ഓടയിൽ നിന്ന് എന്ന മലയാള ചിത്രത്തിൽ വളരെ ചെറിയ ഒരു വേഷം ചെയ്താണ് സിനിമാരംഗത്തേക്ക് കാലെടുത്തുവെക്കുന്നത്.

പിന്നീടങ്ങോട്ട് ഹിറ്റ്കളുടെ പരമ്പരയായിരുന്നു. ഏകലവ്യൻ കാശ്മീരം, പത്രം, കമ്മീഷണർ, മണിച്ചിത്രത്താഴ്, ലേലം,വാഴുന്നോർ, ക്രൈം ഫയൽ, തെങ്കാശിപ്പട്ടണം, നാരിമാൻ , അശ്വരൂഢൻ,നാദിയ കൊല്ലപ്പെട്ട രാത്രി, കിച്ചാമണി എംബിഎ, ട്വന്റി 20, ക്രിസ്ത്യൻ ബ്രദേഴ്സ്, വരനെ ആവിശ്യമുണ്ട് എന്നിങ്ങനെ പോകുന്നു. ഏറ്റവും ഒടുവിലായി അഭിനയിച്ചത് കാവൽ എന്ന ചിത്രത്തിലായിരുന്നു. ഈ ചിത്രത്തിലെ അഭിനയവും മറ്റു ചിത്രങ്ങളിൽ നിന്ന് ഒട്ടും തന്നെ പിന്നിലല്ല. ഇപ്പോഴിതാ പാപ്പൻ എന്ന സുരേഷ് ഗോപിയുടെ പുതിയ ചിത്രം റിലീസ് ആയിരിക്കുകയാണ്. സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷ് ഈ ചിത്രത്തിൽ അച്ഛനോടൊപ്പം വേഷമിടുന്നു. പുത്തൻ ചിത്രത്തിന്റെ വിശേഷങ്ങളുമായി സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷ് തിരക്കിലാണ്. ആരാധകരോട് തന്റെ പുതു ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം.

ഈയടുത്ത് പാപ്പനെ സംബന്ധിച്ച് variety media ക്ക് നൽകിയ ഇന്റർവ്യൂവിൽ സുരേഷ് ഗോപി പറയുന്നുണ്ട് മമ്മൂട്ടിയുടെ മകൻ ദുൽഖറിനും, ലാലിന്റെ മകൻ പ്രണവിനെ കിട്ടിയ ലോഡ് എന്തായാലും ഗോകുലിനു ഉണ്ടാവില്ല. കാരണം ഞാൻ അവരെ പോലെ അത്ര വലിയ സ്റ്റാർ അല്ല. വളരെ എളിമയോടെ ആണ് താരം ഇന്റർവ്യൂ കൊടുക്കുന്നത്. ഗോകുലും വളരെ വിനയത്തോടെ തന്നെയാണ് മറുപടി പറയുന്നത്. അച്ഛനെ പറ്റിച്ചു വല്ല കള്ളത്തരവും ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ല. ഉണ്ടെങ്കിൽ തന്നെ അച്ഛന് അറിയില്ല. തനിക്ക് അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അമ്മയോടാണ് താൻ പറയാറെന്നും ഗോകുൽ പറയുന്നു. അമ്മ അച്ഛനോട് പറഞ്ഞോളും എന്നും അച്ഛൻ ഏത് മൂഡിലാണ് ഉള്ളത് എന്ന് പറയാൻ പറ്റില്ല എന്നാണ് താരം പറയുന്നത്. അച്ഛൻ യാതൊരു പ്രഷറും ഞങ്ങൾക്ക് ചെലുത്താറില്ല എന്നും സിനിമയിലാണെങ്കിലും അങ്ങനെ ചെയ് ഇങ്ങനെ ചെയ് എന്നൊന്നും പറയാറില്ല എന്നും താരം പറഞ്ഞു.

ഇതുവരെ കണ്ട്രോൾ ചെയ്യാൻ പറ്റാത്തത് ഓരോ സിനിമയും റിലീസ് ആകുന്നതിനു മുൻപ് ഉള്ള ടെൻഷൻ ആണ്‌ എന്ന് സുരേഷ് ഗോപി പറയുന്നു. ശരിക്കും അതൊരു പ്രസവവേദന തന്നെയാണ്. സ്ക്രിപ്റ്റ് സെലക്ഷനിൽ അച്ഛൻ സഹായിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ഗോകുൽ പറഞ്ഞത് ഇങ്ങനെയാണ് ആദ്യത്തെ എന്റെ സിനിമയുടെ സ്ക്രിപ്റ്റ് അച്ഛൻ വായിച്ചിരുന്നു. നല്ലതാണെന്ന് പറയുകയും ചെയ്തിരുന്നു. മുത്തു ഗൗ എന്ന ആ ചിത്രം എന്നാൽ അത്രമാത്രം ഹിറ്റാകാതിരുന്നത് വേറെ പല കാരണങ്ങൾ കൊണ്ടാണെന്നും വളരെ നല്ലൊരു സ്ക്രിപ്റ്റ് ആയിരുന്നു അതൊന്നും സുരേഷ് ഗോപി പറഞ്ഞു. മകന് എല്ലാവിധ സപ്പോർട്ടുകളും നൽകുന്ന നല്ലൊരു അച്ഛൻ തന്നെയാണ് സുരേഷ് ഗോപി. ആർജെ ഷാൻ എഴുതി ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ എന്ന ചിത്രം ഇക്കഴിഞ്ഞ ജൂലൈ 29നാണ് തീയേറ്ററിൽ റിലീസ് ആയത്. സിനിമയ്ക്ക് വൻ പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നത്.