ഫുഡ് ഡെലിവറി ബോയ്ക്ക് സർപ്രൈസ് ഒരുക്കി ദേശീയ അവാർഡ്താരം സുരഭി ലക്ഷ്മി… കയ്യടികളോടെ സോഷ്യൽ മീഡിയ!!!

ടെലിവിഷൻ മേഖലയിലും സിനിമാ മേഖലയിലും പ്രശസ്തമായ താരമാണ് സുരഭി ലക്ഷ്മി. നിരവധി വ്യത്യസ്ഥമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ താരം ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോൾ താരം സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ്.
അതിലെ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.

വീട്ടിൽ എത്തിയ ഫുഡ് ഡെലിവറി ബോയ്ക്ക് സർപ്രൈസ് സമ്മാനങ്ങളാണ് താരം ഒരുക്കിയത്. അപ്രതീക്ഷതമായി ലഭിച്ച സമ്മാനങ്ങളുമായാണ് ഫുഡ് ഡെലിവറി ബോയ് മടങ്ങിയത്.
അതിന്റെ വീഡിയോ ഇപ്പോൾ യൂട്യൂബിൽ തരംഗമായിക്കൊണ്ടിരിക്കുയാണ്.

ഭക്ഷണം ഓഡർ ചെയ്യുന്നതു മുമ്പ് തന്നെ താരം സമ്മാനങ്ങൾ ഒരുക്കിവച്ചിട്ടുണ്ടായിരുന്നു. എല്ലാ തയ്യാറെടുപ്പുകളും നടത്തിയ ശേഷമാണ് താരം വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്. ഒരു ടേബിളിന്റെ മുകളിൽ കമഴ്ത്തി വച്ചിരുന്ന കപ്പുകളിലായിരുന്നു സർപ്രൈസ് ഒരിക്കി ഒരുക്കിയത്.

കോഴിക്കോടിന്റെ പ്രാദേശിക നാടൻ ഭാഷ സംസാരിച്ചു കൊണ്ടുള്ള ടിവി പരിപാടിയിലൂടെയാണ് സുരഭി ജനശ്രദ്ധ പിടിച്ചു പറ്റിയത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ സുരഭി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ വീഡിയോ പ്രേക്ഷകർക്കിടയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്.