ഇത് വേറെ ലെവൽ..!! പുത്തൻ മേക്കോവറിൽ ആളെ മനസിലാവാതെ സോഷ്യൽ മീഡിയ… | Surabhi Lakshmi

Surabhi Lakshmi : മലയാളികൾ ഏവർക്കും സുപരിചിതമായ അഭിനേത്രിയാണ് സുരഭി ലക്ഷ്മി. സിനിമയിലും ടെലിവിഷൻ പ്രോഗ്രാമിലും നാടകത്തിലും തന്റേതായ അഭിനയമികവ് തെളിയിക്കാൻ കഴിഞ്ഞ താരമാണ് സുരഭി. 2016 ലെ മികച്ച നടിക്കുള്ള ചലച്ചിത്രപുരസ്കാരം ലഭിച്ചത് സുരഭി ലക്ഷ്മിക്കാണ്. എം80 മൂസ എന്ന ഹാസ്യപരമ്പരയിലെ പ്രധാനകഥാപാത്രമായ പാത്തുമ്മയായാണ് താരം ഇന്നും ജനഹൃദയങ്ങളിൽ വസിക്കുന്നത്.

ഇന്നും പാത്തുമ്മ എന്ന കഥാപാത്രമായാണ് സുരഭി ലക്ഷ്മി ജനപ്രീതിയാർജിക്കുന്നത്. ഇരുപതിലേറെ മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ച താരം രാജകുമാരി എന്ന ടെലിവിഷൻ പരമ്പരയിലും കൂടാതെ ഏതാനും പരസ്യചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 2010 ലും 2016 ലും മികച്ച നടിക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ച താരമാണ് സുരഭി ലക്ഷ്മി.

കൂടാതെ അബുദാബി തിയേറ്റർ ഫെസ്റ്റിലും മികച്ച നടിയ്ക്കുള്ള പുരസ്കാരം താരം നേടിയെടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിനിയായ സുരഭി വടകര വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനു ശേഷം കാലടി ശ്രീശങ്കര സർവകലാശാലയിൽ നിന്നും ഭരതനാട്യത്തിൽ ഒന്നാം റാങ്കോടെ ബിരുദവും പിന്നീട് തിയേറ്റർ ആർട്സിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദവും നേടിയെടുത്ത ആളാണ്.

എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിന് ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിച്ച് കോഴിക്കോട്ടുനിന്നും വന്ന സുരഭിയുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വൻ വാർത്തയായിരുന്നു. ഇപ്പോഴിതാ താരം വിഷുവിന് ആരാധകരുമായി പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. കിടിലൻ മേക്ക് ഓവറിൽ അതീവ സുന്ദരിയായി നിൽക്കുന്ന ചിത്രങ്ങളാണ് താരം പിണക്കുവെച്ചിരിക്കുന്നത്…