അല്ലിയെ കുറുമ്പ് കാണിച്ച ശേഷം ഡാഡയെ സോപ്പിട്ട് സോറോ; ചിത്രം പങ്കുവെച്ച് സുപ്രിയ പൃഥ്വിരാജ്… | Supriya Menon Prithviraj Share Happy Moments

Supriya Menon Prithviraj Share Happy Moments : പ്രേക്ഷകർ ഹൃദയത്തിലേറ്റുന്ന മലയാള സിനിമ നടനാണ് പൃഥ്വിരാജ്. താരത്തിന്റെ ഓരോ സിനിമകൾക്കായും ആരാധകർ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഒരു താര കുടുംബമാണ് പൃഥ്വിരാജിന്റേത്. അച്ഛൻ സുകുമാരൻ, അമ്മ മല്ലിക സുകുമാരൻ, സഹോദരൻ ഇന്ദ്രജിത്ത്, ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമ, ഇവരുടെ മക്കൾ, പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ എല്ലാവരും സിനിമ മേഖലയിൽ സജീവമാണ്. ഭാര്യ സുപ്രിയ ഇപ്പോൾ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ മേൽനോട്ടം വഹിക്കുന്നു.

2011 ൽ ആയിരുന്നു പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വിവാഹം.ഇരുവരും തമ്മിലുള്ളത് പ്രണയ വിവാഹമായിരുന്നു. ആരെയും അറിയിക്കാതെ വളരെ ലളിതമായി നടത്തിയ ഈ വിവാഹം അന്ന് ആരാധകരിൽ ചർച്ചാവിഷയമായിരുന്നു. ഇരുവർക്കും ഒരു മകളാണ് അലംകൃത. സ്നേഹത്തോടെ അല്ലി എന്നാണ് എല്ലാവരും വിളിക്കാറുള്ളത്. നടൻ എന്നതുകൂടാതെ, പ്രൊഡ്യൂസർ, പിന്നണി ഗായകൻ, സംവിധായകൻ എന്നിങ്ങനെ നിരവധി മേഖലകളിൽ താരം കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്ക്,ഹിന്ദി തുടങ്ങിയ അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

നാഷണൽ ഫിലിം അവാർഡ് മുതൽ നിരവധി അവാർഡുകളും ഇതിനോടകം സ്വന്തമാക്കി.പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ തുടക്കം എന്ന് പറയുന്നത് നന്ദനം എന്ന ചിത്രമാണ്. ഈ ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയനാകുന്നത്. പിന്നീട് അങ്ങോട്ട് ഹിറ്റ് ചിത്രങ്ങളുടെ ഒരു പരമ്പര തന്നെയായിരുന്നു. ക്ലാസ്മേറ്റ്,വാസ്തവം,മൊഴി,പുതിയ മുഖം, അയാളും ഞാനും തമ്മിൽ, എന്ന് നിന്റെ മൊയ്തീൻ,ഉറുമി,ഇന്ത്യൻ റുപ്പി, ലൂസിഫർ, ഡ്രൈവിംഗ് ലൈസൻസ്, അയ്യപ്പനും കോശിയും, ജനഗണമന തുടങ്ങി നിരവധി ചിത്രങ്ങൾ. ഏറ്റവും ഒടുവിലായി പൃഥ്വിരാജിന്റേതായി ഇറങ്ങിയ ചിത്രം കടുവയാണ്. ഈ ചിത്രം ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് ഭാര്യ സുപ്രിയ. തന്നെ ഒഫീഷ്യൽ സോഷ്യൽ മീഡിയയിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

തങ്ങളുടെ അരുമയായ നായയെയും എടുത്തു കൊണ്ടിരിക്കുന്ന പൃഥ്വിരാജിന്റെ ചിത്രമാണിത്.’സോറോ ‘ എന്നാണ് നായക്കുട്ടിക്ക് പേര് വെച്ചിട്ടുള്ളത്. ഈ നായയെ തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് ഇവർ കണക്കാക്കുന്നത്. ഇതിനുമുമ്പും നിരവധി തവണ സുപ്രിയ തന്റെ പേജിലൂടെ സൊറോയുടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിരാജ് കളിപ്പിക്കുന്ന ചിത്രമാണിത്. കൂടാതെ ഭക്ഷണം കഴിക്കുന്ന അല്ലിയുടെ അടുത്ത് നിൽക്കുന്ന സൊറോയുടെ ചിത്രം കൂടി പങ്കുവെച്ചിട്ടുണ്ട്. “Zorro chilling with dadda..after pestering ally during dinner” (അല്ലിയെ ശല്യപ്പെടുത്തിയതിനു ശേഷം ഡാടയോടെ ഒത്തു കളിക്കുന്ന സോറോ.) എന്നാണ് പൃഥ്വിരാജ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.