
എനിക്കും കുറ്റബോധം ഉണ്ടാകാറുണ്ട്!! ഞാൻ ചെയ്യുന്നതിൽ ശരി ഉണ്ടെന്ന് മനസ്സിലായത് അവളുടെ കുറിപ്പുകളിലൂടെയാണ്; സുപ്രിയ മേനോൻ… | Supriya Menon Prithviraj Share Daughter Alankrita Menon Prithviraj Diary Malayalam
Supriya Menon Prithviraj Share Daughter Alankrita Menon Prithviraj Diary : നടൻ പൃഥിരാജ്, ഭാര്യ സുപ്രിയ, മകൾ ആലി എന്നിവർ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മകൾ ആലിയുടെ വിശേഷങ്ങൾ രാജുവും സുപ്രിയയും സോഷ്യൽ മീഡിയയിൽ സ്ഥിരം പങ്കുവെക്കാറുണ്ട്. ഭർത്താവിനൊപ്പം സിനിമാരംഗത്ത് സജീവമാണ് ഇന്ന് സുപ്രിയ. താരപത്നി എന്നതിനപ്പുറം തന്റേതായ ഒരു സ്‌പേസ് കണ്ടെത്തിയ സുപ്രിയ സോഷ്യൽ മീഡിയ പ്രേക്ഷകർക്കും സുപരിചിത തന്നെ.
ഇപ്പോഴിതാ മകൾ ആലി തന്നെക്കുറിച്ച് ഡയറിയിൽ എഴുതിയ ഒരു കുറിപ്പാണ് സുപ്രിയ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഹൃദയത്തിൽ തൊട്ട ഒരു കുറിപ്പാണ് സുപ്രിയ ഇത്തവണ ഷെയർ ചെയ്തിരിക്കുന്നത്. ഈ പ്രപഞ്ചത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി അമ്മയാണെന്ന് പറയുകയാണ് രാജുവിന്റെ മകൾ ആലി.

അമ്മ തന്നെ ഒരുപാട് സ്ഥലങ്ങളിൽ കൊണ്ടുപോകുമെന്നും അമ്മയ്‌ക്കൊപ്പം പാചകം ചെയ്യാൻ ഇഷ്ടമാണെന്നും ഒരുമിച്ച് കളിക്കാറുണ്ടെന്നും ഒരുപാട് പുതിയ കാര്യങ്ങള്‍ അമ്മ പഠിപ്പിക്കാറുണ്ടെന്നുമൊക്കെയാണ് ആലി എഴുതിവെച്ചിരിക്കുന്നത്. താൻ വലുതാകുമ്പോൾ ഒരു മിടുക്കിയാകണമെന്നാണ് അമ്മയുടെ ആഗ്രഹമെന്നും ആലി കുറിക്കുന്നു. മകളുടെ ഡയറിയിലെ ഈ കുറിപ്പ് പങ്കുവച്ച് സുപ്രിയ പറയുന്നതിങ്ങനെ. “എല്ലാ അമ്മമാരെയും പോലെതന്നെ മദർഹുഡ് എന്നത് മിക്ക ദിവസങ്ങളിലും അത്ര എളുപ്പമല്ല, ആലിയുടെ കാര്യത്തിൽ ഞാൻ ചെയ്യുന്നത് ശരിയാണോയെന്ന കാര്യത്തിൽ പലപ്പോഴും കുറ്റബോധവും സംശയവും കൊണ്ട് പെട്ടുപോകാറുണ്ട്..
എല്ലാ മാതാപിതാക്കളെയും പോലെ, മിക്ക ദിവസങ്ങളിലും ഞാൻ അതിൽ വിജയിക്കുകയും ഒരുവിധം കടന്നു പോവുകയും ചെയ്യുകയാണ്. എന്നാൽ അവളുടെ ഡയറിയിൽ ഇത്തരമൊരു കുറിപ്പ് കണ്ടപ്പോൾ ഞാൻ എന്തൊക്കയൊ ശരിയായി ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നി.” നിരവധി ആളുകളാണ് സുപ്രിയയുടെ ഈ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ സുപ്രിയയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി.