വയ്യാതിരിന്നിട്ടും പതിവ് തെറ്റിച്ചില്ല.!! പ്രിയതമക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കി പൃഥ്വിരാജ് സുകുമാരൻ; എല്ലാ ആഗ്രഹങ്ങളും നിറവേറാൻ ആശംസകളും പ്രാർത്ഥനയും.!! | Supriya Menon Birthday Wish By Prithviraj Sukumaran

Supriya Menon Birthday Wish By Prithviraj Sukumaran : മലയാളികൾ ഏറെ സ്നേഹിക്കുന്ന താര ദമ്പതികൾ ആണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. സുകുമാരൻ എന്ന അതുല്യ പ്രതിഭയുടെ മകൻ എന്ന അഡ്രസ്സിൽ ആണ് പൃഥ്വിരാജ് സിനിമയിലേക്ക് എത്തിയത്. എന്നാൽ ഇന്ന് ഇന്ത്യൻ സിനിമ ലോകത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞു.

തുടക്കത്തിലെ ചോക്ലേറ്റ് നടനിൽ നിന്നും ഇന്നത്തെ പൃഥ്വിരാജിലേക്കുള്ള വളർച്ച വളരെ നീളമേറിയതും അത്ഭുതപ്പെടുത്തുന്നതുമാണ് എന്ന് വേണം പറയാൻ.വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു പൃഥ്വിരാജ് എന്ന വലിയ കലാകാരന്റെ യാത്ര തുടരുകയാണ്.ഒരു വ്യക്തിയുടെ ജീവിതത്തിൽ അയാളുടെ പങ്കാളിക്ക് വലിയ മാറ്റങ്ങൾ വരുത്താൻ കഴിയും എന്നതിന് ഉത്തമ ഉദാഹരണം കൂടിയാണ് പൃഥ്വിരാജിന്റെയും സുപ്രിയയുടെയും ജീവിതം.

പരസ്പരം സപ്പോർട്ട് ചെയ്തും മോട്ടിവേറ്റ് ചെയ്തും ഒരേപോലെ ഉയരങ്ങളിലേക്ക് കൊതിക്കുന്ന രണ്ട് ദമ്പതികൾ ആണ് പൃഥ്വിയും സുപ്രിയയും. ബിബിസി ചാനലിൽ മാധ്യമപ്രവർത്തകയായിരുന്ന സുപ്രയയെ പൃഥ്വി പ്രണയിച്ചാണ് വിവാഹം കഴിച്ചത്.2011 ലാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് 8 വയസ്സുകാരിയായ അലംകൃത എന്നൊരു മകൾ കൂടിയുണ്ട്.

വിവാഹ ശേഷം ജോലി ഉപേക്ഷിച്ചെങ്കിലും തന്റെ കഴിവുകൾ ഉപയോഗിച്ച് ഭർത്താവിന്റെയും തന്റെയും ജീവിതത്തെ കൂടുതൽ ഉന്നതിയിലെത്തിക്കുന്ന സുപ്രിയ മറ്റുള്ള സ്ത്രീകൾക്ക് കൂടി മാതൃകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻ എന്ന സിനിമ നിർമ്മാണ കമ്പനിയുടെ ഡയറക്ടർ ആണ് സുപ്രിയ മേനോൻ. നിർമ്മാണം മാത്രമല്ല പാൻ ഇന്ത്യൻ ലെവലിൽ സിനിമകൾ വിതരണം ചെയ്യുന്ന ഒരു പ്രൊഡക്ഷൻ ഹൌസ് കൂടിയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻ ഹൌസ്. ബ്രോഡാഡി, ലൂസിഫർ എന്നീ സൂപ്പർ ഹിറ്റ്‌ ചിത്രങ്ങൾ താരം സംവിധാനം ചെയ്തിട്ടുണ്ട്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന എമ്പുരാന് വേണ്ടി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇപോഴിതാ തന്റെ പ്രിയ പങ്കാളിക്ക് പിറന്നാൾ ആശംസകൾ നേരുന്ന പൃഥ്വിയുടെ പോസ്റ്റ്‌ ആണ് വൈറൽ ആകുന്നത്.

Rate this post